Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് പലതരം ഡീലുകൾ ചർച്ചയാകുമ്പോൾ വട്ടിയൂർകാവിൽ കോൺഗ്രസ് വോട്ട് ബിജെപിക്ക് മറിക്കുമെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്തിൻറെ ആക്ഷേപം. വട്ടിയൂർക്കാവിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടത്തിന് ധാരണയുണ്ടെന്ന് വികെ പ്രശാന്ത് ആരോപിച്ചു. ബിജെപിക്ക് വോട്ട് മറിക്കാനായി കോൺഗ്രസ് പ്രചാരണ രംഗത്ത് സജീവമല്ലെന്നും വൈകിയെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി വീണ നായർ പ്രചാരണരംഗത്ത് വളരെ പിന്നിലാണെന്നും ഇത് രാജേഷിന് വോട്ട് മറിക്കാനുള്ള ധാരണയുടെ ഭാഗമാണെന്നുമാണ്പ്രശാന്ത്ഉയർത്തുന്ന ആരോപണം.

എന്നാൽ പ്രശാന്തിന് പരാജയഭീതിയാണെന്നാണ് എൻഡിഎ സ്ഥാനാർത്ഥി വിവി രാജേഷിൻറെയും യുഡിഎഫ് സ്ഥാനാർത്ഥി വീണാ എസ് നായരുടെയും മറുപടി. കോൺഗ്രസിന്റേതല്ല, സിപിഎമ്മിൻരെ വോട്ടും വേണ്ടെന്ന് പറയില്ലെന്ന് പറഞ്ഞാണ് വിവി രാജേഷിൻറെ മറുപടി. പ്രശാന്തിൻറെ ആക്ഷേപത്തിന് ജനം മറുപടി പറയട്ടെയെന്ന് വീണ നായരും പ്രതികരിച്ചു.

ലോക്സഭ തിര‍ഞ്ഞെടുപ്പിൽ ശശി തരൂരിന് മൂവായിരം വോട്ടിൻറെ ഭൂരിപക്ഷമാണ് വട്ടിയൂർകാവിൽ നേടിയത്. ഉപതിരഞ്ഞെടുപ്പിൽ 14,000 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് വട്ടിയൂർകാവ് പിടിച്ചു. തദ്ദേശ
തിരഞ്ഞെടുപ്പിൽ ഇടത് ഭൂരിപക്ഷം പക്ഷെ നാലായിരത്തിയഞ്ഞൂറായി കുറഞ്ഞു. ആർക്കും കൃത്യമായ മേൽക്കൈ ഇല്ലാത്ത മണ്ഡലത്തിൽ ഇത്തവണ ഓരോ വോട്ടും നിർണായകമാണ്.

By Divya