കൊച്ചി:
ലോട്ടറി ഏജന്‍റ് സ്മിജ കെ മോഹന്‍ എന്ന യുവതിയാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സ്മിജ കാട്ടിയ സത്യസനധതതയാണ് സ്മിജ കേരളക്കരയുടെ ചര്‍ച്ചാ വിഷയം ആകാന്‍ കാരണവും.
ലോട്ടറി ഏജന്‍റായ സ്മിജയോട് കടംപറഞ്ഞ് മാറ്റിവെയ്ക്കാന്‍ പറഞ്ഞ ടിക്കറ്റിന് ആറ് കോടി അടച്ചിട്ടും ആ ടിക്കറ്റ് തിരികെ കൊടുത്ത് ടിക്കറ്റിന്‍റെ പെെസ മാത്രം വാങ്ങിയാണ് സ്മിജ ജോലിയോടുള്ള കൂറും സത്യസന്ധതയുെ കാട്ടി മാതൃകയായത്. സ്മിജയുടെ ഈ സുമനസ്സില്‍ എറണാകുളം കീഴ്മാട് സ്വദേശി ചന്ദ്രൻ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനുമായി.
ഞയറാഴ്ച നറുക്കെടുത്ത സമ്മർ ബമ്പറിന്റെ ഒന്നാം സമ്മാനമാണ് എസ്ഡി. 316142 എന്ന ടിക്കറ്റിന് ലഭിച്ചത്. പക്ഷേ ചന്ദ്രന്‍റെ കെെയ്യില്‍ ഈ ടിക്കറ്റ് ഉണ്ടായിരുന്നില്ല. സ്മിജയുടെ കെെയ്യിലായിരുന്നു ടിക്കറ്റ്. തലേന്ന് രാത്രി വിളിച്ച് ഈ ടിക്കറ്റ് മാറ്റിവെയ്ക്കാന്‍ ചന്ദ്രന്‍ പറയുകയായിരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ മറ്റൊന്നും നോക്കാതെ രാത്രിയ്ക്ക് തന്നെ ടിക്കറ്റ് ഉടമയ്ക്കെത്തിച്ച് നല്‍കി സ്മിജ.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ സ്മിജ മാധ്യമങ്ങളോട് പ്രതകരിച്ചത് താന്‍ ചെയ്തത് അത്രവലിയ കാര്യമൊന്നും അല്ല. ഇതെന്റെ ജോലിയാണ്. അതിനോട് താൻ ആത്മാർത്ഥത കാണിക്കുന്നുവെന്നുമാണ്. ലൈഫിൽ കിട്ടിയ വീടുണ്ട്. ജീവിക്കാനുള്ളത് കിട്ടുന്നുമുണ്ട്. പിന്നെന്തിനാണിതിനുമാത്രം പണമെന്നാണ് സ്മിജ ചോദിക്കുന്നത്.
പട്ടിമറ്റം വലമ്പൂരിൽ താമസിക്കുന്ന സ്മിജ കെ മോഹന്‍ പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്ന് ലോട്ടറിയെടുത്താണ് കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുൻപിലും രാജഗിരി ആശുപത്രിക്കു മുൻപിലും വിൽക്കുന്നത്.
10 വർഷമായി സ്മിജയും ഭർത്താവ് രാജേശ്വരനും ലോട്ടറി വിൽപ്പന തുടങ്ങിയിട്ട്. ആദ്യ നാലുമാസത്തിനിടെ രണ്ടുതവണ ഒരു ലക്ഷമടിച്ചു. അതറിഞ്ഞ് ലോട്ടറി വാങ്ങാൻ കൂടുതലാളുകൾ എത്തി. എടുക്കുന്ന അത്രയും ടിക്കറ്റുകളും വിറ്റു പോകുകയും ചെയ്തു. ഗര്‍ഭിണിയായിരിക്കുന്ന സമയത്തും നിറവയറുമായി സ്മിജ ലോട്ടറി വിറ്റിരുന്നു.