Mon. Dec 23rd, 2024
തിരുവനന്തപുരം:

എൻഎസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സുകുമാരന്‍ നായരും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് എൻഎസ്എസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും രംഗത്തെത്തിയത്.

എൻഎസ്എസ് തുടര്‍ച്ചയായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പൊതു സമൂഹത്തിന് സംശയുമുണ്ട്. ഇക്കാര്യം സുകുമാരന്‍ നായര്‍ മനസിലാക്കുന്നത് നല്ലതാണ് എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. എൻഎസ്എസിനോട് തനിക്കും സര്‍ക്കാരിനും പ്രത്യേക പ്രശ്‌നങ്ങളില്ലെന്നും പിണറായി പറഞ്ഞു.

നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെട്ട് ഇടതുപക്ഷത്തെ കുറ്റം പറയുന്ന എൻഎസ്എസിന്റെ രീതി ശരിയല്ലെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. എൻഎസ് നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

By Divya