തൃശൂര്‍:
തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ചമഞ്ഞ് ഇന്നോവയില്‍ എത്തിയ സംഘം പണം കവര്‍ന്നു. ചരക്കുലോറി തടഞ്ഞു നിര്‍ത്തി 94 ലക്ഷ രൂയാണ് കവര്‍ന്നത്. തൃശൂര്‍ ഒല്ലൂരില്‍ ദേശീയപാതയില്‍ കുട്ടനെല്ലൂരിന് സമീപമാണ് സംഭവം. ‘ഇലക്ഷന്‍ അര്‍ജന്റ്’ എന്ന സ്റ്റിക്കര്‍ പതിപ്പിച്ച് ഇന്നോവയിലാണ് സംഘം എത്തിയത്. മൂവാറ്റുപുഴ സ്വദേശി മുഹമ്മദിന്‍റെ ലോറിയിലാണ് കവര്‍ച്ച നടന്നത്.
കോയമ്പത്തൂരില്‍നിന്ന് പച്ചക്കറിയുമായി മടങ്ങുകയായിരുന്നു ലോറി. ഡ്രൈവര്‍ കുമാറും സഹായി നിയാസുമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. പഴയ സ്വര്‍ണത്തിന്റെ ബിസിനസുകളുണ്ട് ലോറി ഉടമയ്ക്കെന്നാണ് ഇവര്‍ പറഞ്ഞത്. തമിഴ്‌നാട്ടില്‍ കുറെ പഴയ സ്വര്‍ണം വിറ്റുകിട്ടിയ പണമാണ് ലോറിയിലുണ്ടായിരുന്നത്. ഇത് ചാക്കിലാക്കി പച്ചക്കറി ലോഡിനൊപ്പമാണ് സൂക്ഷിച്ചിരുന്നത്.
ഇന്ന് പുലര്‍ച്ചെ കുട്ടനെല്ലൂരിലെത്തിയപ്പോള്‍ ഇന്നോവയിലെത്തിയ സംഘം ലോറി തടഞഞു നിര്‍ത്തി തങ്ങളെ കൂട്ടി കൊണ്ടുപോകുകയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞ് അതേ സ്ഥലത്ത് തിരിച്ചുവിട്ടപ്പോള്‍ ലോറിയിലെ പണം കാണാനില്ലായിരുന്നുവെന്നാണ് ലോറി ജീവനക്കാര്‍ പറയുന്നത്. എന്നാല്‍, ഈ മൊഴിയില്‍ സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കാരണം തൃശൂരില്‍ വെച്ച് സംഭവം നടന്നിട്ടും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടാതെ മൂവാറ്റുപുഴയിലെത്തിയാണ് ഇവര്‍ പരാതി നല്‍കിയത്.
https://www.facebook.com/wokemalayalam/videos/249411256853235