Mon. Dec 23rd, 2024
തിരുവനന്തപുരം:

ഇടതിന്‍റെ തുടർഭരണം ഉണ്ടായാൽ അത് കേരളത്തിൽ നാശം വിതക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്‍റണി. അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖമുദ്ര. തുടർഭരണം ഉണ്ടായാൽ സംസ്ഥാനത്ത് ആപത്താണെന്നും എ കെ ആന്‍റണി വ്യക്തമാക്കി.

ശബരിമല വിഷയത്തിലെ പിണറായി സർക്കാറിന്‍റെ നിലപാട് ഏപ്രിൽ ആറിന് വോട്ട് ചെയ്യാൻ പോകുന്ന അയ്യപ്പ ഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്ന് എ കെആന്‍റണി പറഞ്ഞു. പിണറായി എത്ര മാറ്റിപറയാൻ ശ്രമിച്ചാലും ശബരിമലയിൽ നടന്ന സംഭവങ്ങൾ വിശ്വാസികൾ മറക്കില്ലെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ എടുത്തുചാട്ടം ശബരിമല പ്രശ്നം സങ്കീർണമാക്കി. ആരോടും ചർച്ച നടത്താതെ നവോത്ഥാനം എന്ന് വമ്പ് പറഞ്ഞു നടന്നു. ഇനി മുഖ്യമന്ത്രി എത്ര സ്വരം മാറ്റിയാലും വിശ്വാസികൾ മാപ്പ് തരില്ല. ഇടതുപക്ഷത്തിന് കേരളത്തിലെ അമ്മമാർ രാഷ്ട്രീയ വനവാസം വിധിക്കുമെന്നും ആന്‍റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

By Divya