Thu. Apr 25th, 2024
ന്യൂഡൽഹി:

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ വി രമണയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോംബ്ഡെ ശുപാര്‍ശ ചെയ്തു. ഏപ്രിൽ 23-ന് എസ്എ ബോബ്ഡെ വിരമിക്കാനിരിക്കേയാണ് പിൻഗാമിയായി എൻവി രമണയെ തീരുമാനിച്ചത്. വാര്‍ത്താ ഏജൻസിയായ പിടിഎയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പിൻഗാമിയുടെ പേര് ശുപാര്‍ശ ചെയ്യാൻ കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എൻവി രമണ. 1957 ആഗസ്റ്റ് 27-ന് ജനിച്ച അദ്ദേഹത്തിന് 2022 ആഗസ്റ്റ് 26 വരെ സര്‍വ്വീസ് ബാക്കിയുണ്ട്. ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തിൽ ജനിച്ച എൻവി രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2014-ൽ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.

By Divya