Mon. Dec 23rd, 2024
എലത്തൂർ:

എലത്തൂരില്‍ ഒടുവിൽ പ്രശ്നപരിഹാരം. യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കും. സമവായം എം കെ രാഘവന്‍ എംപിയും സുല്‍ഫിക്കര്‍ മയൂരിയും പങ്കെടുത്ത യോഗത്തിലാണ്.

അതേസമയം, മണ്ഡലത്തില്‍ സുല്‍ഫിക്കര്‍ മയൂരി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. എലത്തൂരില്‍ തന്നെ മല്‍സരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ലെന്നും പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മല്‍സരിക്കാനും തയ്യാറായിരുന്നുവെന്നും സുല്‍ഫിക്കര്‍ മയൂരി പറഞ്ഞു. എലത്തൂര്‍ സീറ്റ് മാണി സി കാപ്പന്‍റെ എന്‍സികെക്ക് നല്‍കിയതിനെതിരെ എം കെ രാഘവന്‍ എം പി അടക്കമുള്ള നേതാക്കളും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു.

By Divya