കർണാടകയിൽ കൊവിഡ് രണ്ടാം തരംഗത്തിനു തുടക്കമായെന്നും ടുത്ത 3 മാസം നിർണായകമാണെന്നും ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ. കൂടുതൽ നിയന്ത്രണങ്ങളെ കുറിച്ച് മുഖ്യമന്ത്രി യെഡിയൂരപ്പയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ കോവിഡ് സാങ്കേതിക ഉപദേശക സമിതി മാർഗനിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു.
അതേസമയം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വൻതോതിലുള്ള നിയന്ത്രണങ്ങളോ ലോക്ഡൗണോ ഉണ്ടാകില്ലെന്നാണു സൂചന. ബെംഗളൂരുവിൽ മാത്രം 20 ദിവസത്തിനിടെ പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചു. കഴിഞ്ഞ 1ന് 210 പേർ പോസിറ്റീവായതെങ്കിൽ 20ന് 1186 ആയി ഉയർന്നു.
രാജ്യത്തെ ആശങ്കയിലാഴ്ത്തി, കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,951പേർ കോവിഡ് ബാധിതരായി. 212 പേർ മരിച്ചു. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് എൺപത് ശതമാനത്തിലധികം രോഗികളും.
https://www.youtube.com/watch?v=fZSZHNC1xqo