Mon. Dec 23rd, 2024
മലപ്പുറം:

കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദ്ദേശ പത്രിക ഇന്ന് വീണ്ടും സൂക്ഷ്മ പരിശോധന നടത്തും. യുഡിഎഫ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക സൂക്ഷ്മ പരിശോധനയ്ക്കായി മാറ്റിവച്ചത്. ജീവിത പങ്കാളിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തേണ്ടയിടത്ത് കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെന്നും സ്വത്ത് വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്നുമായിരുന്നു യുഡിഎഫ് പരാതി.

ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച കോളത്തില്‍ ബാധകമല്ലെന്നാണ് ഇദ്ദേഹം എഴുതിയിരുന്നത്. നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും പത്രികയിലില്ലെന്നും വിവരം.

By Divya