കൊച്ചി:
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികളില്‍ ഇടപെടാനാകില്ലെന്ന് ഹെെക്കോടതി. . തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്
വിജ്ഞാപനം വന്നതിനു ശേഷം തെരഞ്ഞെടുപ്പു നടപടികളിൽ ഇടപെടാൻ ആകില്ലെന്ന തെരഞ്ഞെടുപ്പു കമ്മിഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സ്ഥാനാർത്ഥികൾ നൽകിയ പത്രിക തള്ളിയ വരണാധികാരിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നാണ് കോടതി പറഞ്ഞത്.തുടർച്ചയായി രണ്ട് ദിവസം വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യം പറഞ്ഞത്
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫലം പ്രഖ്യാപനം വരുന്നത് വരെ പൂർണ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് പരാതി ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് ഹര്‍ജിയുമായിതിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമെ കോടതിയെ സമീപിക്കാന്‍ പാടുള്ളൂവെന്നാണ് ഭരണഘടനയില്‍ പറയുന്നതെന്നുമാണ് തിരഞ്ഞെടു്പപ് കമ്മീഷന്‍ വ്യക്തമാക്കിയത്. കോടതി തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം പ്രക്രിയകളില്‍ ഇടപെടുന്നത് ഭരണഘടനയുടെ 329 (ബി)യുടെ ലംഘനമാണെന്നും കമ്മീഷന്‍ ചൂണ്ടികാട്ടി.
https://www.youtube.com/watch?v=ZA03kmpxM3E