‘വീടിന് നേരെ ബോംബെറിഞ്ഞു,സിപിഎമ്മുകാര്‍ എവിടെ പോയാലും ജീവിക്കാന്‍ അനുവദിക്കുന്നില്ല’ 

സിപിഎമ്മുകാര്‍ വീടിന് നേരെ ബോംബെറിഞ്ഞതായി ചിത്രലേഖ. പോലീസിനെ സഹായത്തിന് വിളിച്ചിട്ടും ആരും എത്തിയില്ലെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും ചിത്ര ലേഖ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

0
228
Reading Time: < 1 minute

കണ്ണൂര്‍:

സിപിഎം പ്രവർത്തകർ വീടിന് നേരെ ബോംബെറിഞ്ഞതാ‍യി ഓട്ടോഡ്രെെവര്‍  ചിത്രലേഖ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അക്രമിക്കപ്പെട്ട വിവരം ചിത്രലേഖ അറിയിച്ചത്.പോലിസിനെ സഹായത്തിന് വിളിച്ചിട്ടും ആരും എത്തിയില്ലെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും ചിത്ര ലേഖ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ഭര്‍ത്താവിന്‍റെ ശരീരത്തിൽ പരിക്കേറ്റതും ചില്ലുകള്‍ തകര്‍ന്നതും  ലൈവില്‍ കാണിക്കുന്നുണ്ട്. തന്റെ കണ്ണിനും ഭര്‍ത്താവിന്റെ ശരീരത്തിലും ചില്ല് തകര്‍ന്ന് പരിക്കേറ്റിട്ടുണ്ടെന്നും ചിത്രലേഖ കരഞ്ഞുകൊണ്ട് പറയുന്നത്. 

തിനിക്കും ജീവിക്കണം. ആശുപത്രിയല്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും വീട് പൂട്ടി ഇരിക്കുകയാണെന്നും ലെെവില്‍ പറയുന്നു. എവിടെ പോയാലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ചിത്രലേഖ കരഞ്ഞുകൊണ്ട് പറയുന്നു. 

കണ്ണൂര്‍ കാട്ടാമ്പള്ളിയിലുള്ള വീടിന് നേരെയാണ് അമ്പതോളം സിപിഎമ്മുകാര്‍ സംഘടിച്ചെത്തി ആക്രമണം നടത്തിയതെന്ന് ചിത്രലേഖ ഒരു ഓണ്‍ലെെന്‍ വാര്‍ത്താ മാധ്യമത്തോട്  പ്രതികരിച്ചു.

നിരവധി പേരാണ് ചിത്രലോഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെയ്ക്കുന്നത്. പൊലീസിന് നേരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വളപട്ടണം പൊലീസെത്തി വീട് പരിശോധിച്ചു.

ബോംബറിഞ്ഞതിന്‍റെ ലക്ഷണങ്ങളൊന്നുമില്ലെന്നും ജനൽചില്ലുകൾ തകർത്തിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

ജോ​ലി ചെ​യ്തു ജീ​വി​ക്കാ​ൻ സിപിഎ​മ്മു​കാ​ർ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ചിത്രലേഖ നേരത്തെ രംഗത്തുവന്നിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇവര്‍ പുതിയ വീട്ടിലേക്ക് താമസം മാറിയത്.

Advertisement