Wed. Jan 22nd, 2025
തൃശൂര്‍:

ഗുരുവായൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ വാദപ്രതിവാദങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്ത്. പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും എന്‍ഡിഎ വോട്ടുകള്‍ എവിടെ എകീകരിക്കപ്പെടുമെന്നതാണ് ഇരുമുന്നണികളെയും വെട്ടിലാക്കുന്നത്.

സംസ്ഥാനത്തുള്ള കോണ്‍ഗ്രസ്- ബിജെപി രഹസ്യധാരണയുടെ നേര്‍ ചിത്രമാണ് ഗുരുവായൂരില്‍ സംഭവിച്ചതെന്നും നേതൃത്വം ഗുരുവായൂരിലെ ബിജെപി പ്രവര്‍ത്തകരെ വഞ്ചിച്ചെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ അക്ബര്‍ ആരോപിച്ചു.

ബിജെപി- എല്‍ഡിഎഫ് ധാരണയാണ് പത്രിക തള്ളിയതിന് പിന്നിലെന്നാണ് യുഡിഎഫിന്റെ പ്രത്യാരോപണം. കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കുക മാത്രമാണ് ലക്ഷ്യമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍ പറഞ്ഞു.

By Divya