Sun. Dec 22nd, 2024
കൊച്ചി:

ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് മറിച്ച് നൽകാഞ്ഞതിലുള്ള പി രാജീവിന്റെ പ്രതികാരമാണ് പാലാരിവട്ടം പാലം അഴിമതി കേസെന്ന മുൻ മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിന്റെ ആരോപണത്തെ പിന്തുണച്ച് ഹൈബി ഈഡൻ എംപി. ലോക്സഭ തിരഞ്ഞെടുപ്പിനിടെ ഇബ്രാഹീം കുഞ്ഞിനെ രാജീവ് ഭീഷണിപ്പെടുത്തുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ഹൈബി പറഞ്ഞു.

ഇബ്രാഹീം കുഞ്ഞിന്റെ  ആരോപണങ്ങളെ പിന്തുണയ്ക്കുകയാണ് ഹൈബി ഈഡൻ എം പി. ലോക്സഭ
തിരഞ്ഞെടുപ്പിനിടെ റീപോളിംഗ് നടന്ന കടുങ്ങല്ലൂരിൽ വെച്ച് രാജീവ് ഭീഷണിപ്പെടുത്തുന്നത് താൻ നേരിട്ട് കണ്ടെന്നാണ് ഹൈബിയുടെ വാദം.

എന്നാൽ വോട്ട് മറിക്കൽ ആരോപണം തള്ളി പി രാജീവ് രംഗത്തെത്തിയിരുന്നു. പരാജയഭീതി മൂലം ഇബ്രാഹീം കുഞ്ഞിന്റെ നില തെറ്റിയെന്നാണ് രാജീവിന്റെ പരിഹാസം. ഇബ്രാഹീം കുഞ്ഞിന്റെ ആരോപണത്തോടെ കളമശ്ശേരി മണ്ഡലത്തിൽ യുഡിഎഫിന് പുതിയൊരു പ്രചാരണ വിഷയം ലഭിച്ചിരിക്കുകയാണ്.

By Divya