Mon. Dec 23rd, 2024
തിരുവനന്തപുരം:

എൻഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തളളിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മിന്റെ സമ്മര്‍ദം മൂലമാണ് നടപടി, നിയമപരമായി നേരിടും. എന്‍ഡിഎക്ക് മൂന്നിടത്തും സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

സൂക്ഷ്മപരിശോധനയില്‍ സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തളളിയിരുന്നു. തലശേരിയില്‍ എന്‍ ഹരിദാസിന്റെയും ഗുരുവായൂരില്‍ നിവേദിതയുടെയും ദേവികുളത്ത് അണ്ണാ ഡിഎംകെയിലെ ആര്‍എം ധനലക്ഷ്മിയുടെയും പത്രികളാണ് വരണാധികാരികള്‍ തളളിയത്.

പത്രികയിലെ അപാകതകളാണ് തളളാന്‍ കാരണം. നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിജെപി വ്യക്തമാക്കി. അതേസമയം, ദേവികുളത്ത് സ്വതന്ത്ര സ്ഥാനാര്‍ഥി എസ് ഗണേശനെ പിന്തുണയ്ക്കാനാണ് എന്‍ഡിഎ തീരുമാനം.

By Divya