Mon. Dec 23rd, 2024
തിരുവനന്തപുരം:

വ്യാജ വോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറുപത്തിയൊൻപത് മണ്ഡലങ്ങളിലായി രണ്ട് ലക്ഷത്തിലധികം വ്യാജ വോട്ടുകൾ കൂടി ചേർത്തതായി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

താൻ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നേരത്തേ 64 മണ്ഡലങ്ങളിലെ വിവരങ്ങൾ രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. നാല് ലക്ഷത്തിലധികം വ്യാജ വോട്ടർമാരുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.

By Divya