തലശ്ശേരി:
തലശ്ശേരിയിലും ഗുരുവായൂരിലും ദേവികളുത്തും ബിജെപിയുടെ പത്രിക തള്ളി. പത്രികക്കൊപ്പം ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം എ ഹാജരാക്കിയില്ല എന്ന കാരണത്താലാണ് പത്രിക തള്ളിയത്. തലശ്ശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്.
സീല്‍ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയില്‍ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പത്രിക നല്‍കിയിരുന്നെങ്കിലും ഫോം എ രണ്ടു പേര്‍ക്കും ഒന്നായതിനാല്‍ ഈ പത്രികയും സ്വീകരിച്ചില്ല. ബിജെപിക്കു ജില്ലയിൽ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശ്ശേരി.
ഇടുക്കി ദേവികുളം മണ്ഡലത്തിലും നാലുപേരുടെ നാമനിര്‍ദേശ പത്രിക തള്ളി. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പൊന്‍പാണ്ടി, ബിഎസ്പിയില്‍ മത്സരിക്കുന്ന തങ്കച്ചന്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്. എഐഎഡിഎംകെ സ്ഥാനാര്‍ഥി ആര്‍ ധനലക്ഷ്മി സഖ്യമില്ലാതെ 2016ല്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. പൂര്‍ണ്ണമായും പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ്കളക്ടര്‍ ധനലക്ഷ്മിയുടെ പത്രിക തള്ളിയത്.
ഗുരുവായൂരിലും എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളി. അഡ്വ നിവേദിതയുടെ പത്രികയാണ് തള്ളിയിരിക്കുന്നത്.
https://www.youtube.com/watch?v=BwpavNs-eZI