Mon. Jan 6th, 2025
കൊല്‍ക്കത്ത:

സിപിഐഎമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മാര്‍ക്‌സിസ്റ്റ് സുഹൃത്തുക്കളാരും തന്നെ സിപിഐഎമ്മിനോ കോണ്‍ഗ്രസിനോ വോട്ട് നല്‍കരുതെന്നാണ് മമത പറഞ്ഞത്. സിപിഐഎമ്മിനും കോണ്‍ഗ്രസിനും ബിജെപിയുമായി കൂട്ടുകെട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

എന്നാല്‍ മമതയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് സുജന്‍ ചക്രബര്‍ത്തി രംഗത്തെത്തി. മമത മാവോയിസ്റ്റുകളുടെ സുഹൃത്താണെന്ന് സുജന്‍ ആരോപിച്ചു. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തുവിട്ടു. വീല്‍ചെയറില്‍ ഇരുന്നായിരുന്നു പശ്ചിമ മമത ബാനര്‍ജി പ്രകടന പത്രിക പുറത്തുവിട്ടത്.

By Divya