Mon. Dec 23rd, 2024
കു​വൈ​ത്ത്‌ സി​റ്റി:

മേ​യ്‌ മാ​സ​ത്തി​ല്‍ കു​വൈ​ത്തി​ൽ എ​ഴു​ത്തു​പ​രീ​ക്ഷ ന​ട​ത്താ​ന്‍ അ​നു​വാ​ദം തേ​ടി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ള്‍. 20 സ്​​കൂ​ളു​ക​ൾ കു​വൈ​ത്ത്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്​ അ​പേ​ക്ഷ ന​ൽ​കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഓ​രോ അ​ധ്യ​യ​ന​വ​ര്‍ഷ​വും വി​ദ്യാ​ർ​ത്ഥികളുടെ ക്ലാ​സ്​ ക​യ​റ്റം നി​ർ​ണ​യി​ക്കാ​ൻ പ്ര​ത്യേ​ക മൂ​ല്യ​നി​ര്‍ണ​യ സം​വി​ധാ​നം ആ​വ​ശ്യ​മാ​ണെ​ന്നാ​ണ്‌ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ വാ​ദം.

കു​ട്ടി​ക​ള്‍ക്ക്‌ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വാ​ദം ന​ല്‍ക​ണം എ​ന്ന്‌ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ​ട്‌ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. അ​ല്ലാ​ത്ത​പ​ക്ഷം 8000 വി​ദ്യാ​ർത്ഥികള്‍ ഇ​ന്ത്യ​യി​ല്‍ വ​ന്ന്‌ പ​രീ​ക്ഷ എ​ഴു​തേ​ണ്ടി വ​രും. യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തി​ന്​ ഒ​ട്ടേറെ പ​രി​മ​തി​ക​ളു​ണ്ട്.

സ്‌​കൂ​ളു​ക​ളു​ടെ പ്ര​തി​നി​ധി സം​ഘം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി ച​ര്‍ച്ച ന​ട​ത്തും. എ​ല്ലാ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച്‌ പ​രീ​ക്ഷ ന​ട​ത്താ​ന്‍ സ്‌​കൂ​ളു​ക​ള്‍ ത​യ്യാറാണെന്ന്‌ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. കൊവിഡ്‌ വ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന്‌ 2020 മാ​ര്‍ച്ച്‌ 12 മു​ത​ലാ​ണ്​ കു​വൈ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ട്ട​ത്. ഒാ​ൺ​ലൈ​നാ​യാ​ണ്​ ഇ​പ്പോ​ൾ അ​ധ്യ​യ​നം ന​ട​ക്കു​ന്ന​ത്.

By Divya