Thu. Jan 23rd, 2025
തിരുവനന്തപുരം:

ബിജെപി നേതാവും പാലക്കാട് സ്ഥാനാര്‍ത്ഥിയുമായ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് വിദഗ്ദ്ധനും ബിജെപി ആയാല്‍ ബിജെപി സ്വഭാവം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇ ശ്രീധരന്‍ നമ്മുടെ രാജ്യത്തെ ഒരു പ്രധാന വിദഗ്ദ്ധനായിരുന്നല്ലോ. അതിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു.

എന്നാല്‍ ഏത് വിദഗ്ദ്ധനും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കും. അതുകൊണ്ട് തന്നെ എന്തും വിളിച്ചു പറയാവുന്ന അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിട്ടുണ്ടാകും. അദ്ദേഹത്തിന് മറുപടി നല്‍കാന്‍ തിരഞ്ഞെടുപ്പ് തീരുന്നത് വരെ കാത്തു നില്‍ക്കുന്നതാവും നല്ലത്. കാരണം അത്തരത്തിലുള്ള ജല്‍പനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത്,’മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫിന് ഒരു അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവുമില്ല. ശബരിമല വിഷയത്തില്‍ വിധിവരട്ടെയെന്നും എന്നിട്ടാകാം ചര്‍ച്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയം എടുത്തിട്ട് ആളുകളെ സ്വാധീനിച്ച് വോട്ടുനേടാമെന്നാണ് മറ്റുള്ളവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

By Divya