Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

എയ്ഡഡ് സ്കൂള്‍ അധ്യാപകർക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ലെന്ന കേരള ഹെെക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ആണ് സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചത്.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ഡിവിഷൻ ബെഞ്ചാണ് എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ചട്ടം എടുത്തുകളഞ്ഞത്.

എയ്ഡഡ് സ്കൂൾ അധ്യാപകർക്കു മത്സരിക്കാൻ ഇളവനുവദിക്കുന്ന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി ഉത്തരവ്. സര്‍ക്കാരിന്‍ നിന്ന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ തന്നെയാണ് എയ്ഡഡ് സ്കൂള്‍ അധ്യാപകരും വരുന്നതെന്നും അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്നുമായിരുന്നു കേരള ഹെെക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതിനെതിരേ സുപ്രീകോടതിയിൽ നൽകിയ അപ്പീലിനെ തുടർന്നാണ് സുപ്രീകോടതി സ്റ്റേ വന്നിരിക്കുന്നത്. ഹെെക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് അധ്യാപകനും പൊതു പ്രവർത്തകനുമായ സലീം മടവൂരും, എ എൻ അനുരാഗും ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

https://www.youtube.com/watch?v=n_eu07Ep-h8

By Binsha Das

Digital Journalist at Woke Malayalam