Mon. Dec 23rd, 2024
കൊല്‍ക്കത്ത:

ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിക്കകത്ത് ഉയര്‍ന്നുവന്ന പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമങ്ങളുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബംഗാളില്‍ നില്‍ക്കുന്ന സംസ്ഥാന ബിജെപി നേതാക്കളെയും ദേശീയ നേതാക്കളെയും അടിയന്തരമായി അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ യോഗം വിളിച്ചതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. കുറഞ്ഞത് അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലെ ബിജെപി ഓഫീസിന് മുന്നില്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നെന്നും പാര്‍ട്ടിയുടെ സംസ്ഥാന പ്രവര്‍ത്തകര്‍ നല്‍കിയ വിശദീകരണങ്ങളില്‍ അമിത് ഷാ സന്തുഷ്ടനല്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

By Divya