Mon. Dec 23rd, 2024
K Surendran's election campaining in Helecopter

തിരുവനന്തപുരം:

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ പ്രചരണം നടത്തുന്നതിനെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയരുകയാണ്. പക്ഷേ ഈ സാഹചര്യത്തിലും ബിജെപി നേതാക്കള്‍ ഇതിനെ ന്യായീകരിച്ച് രംഗത്തെത്തുകയാണ്. ഇപ്പോള്‍ കെ സുരേന്ദ്രനെ പിന്തുണച്ച് ബിജെപി നേതാവ് എംടി രമേശാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇന്നത്തെ സാഹചര്യത്തില്‍ ഒരു ടാക്സിയോ കാറോ എടുത്ത് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നതെന്നാണ് എംടി രമേശ് വാദിക്കുന്നത്.

പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയിൽ ജനങ്ങളെ കേന്ദ്ര സർക്കാർ കൊള്ളയടിക്കുമ്പോൾ ഹെലികോപ്‌റ്ററിൽ പറന്ന്‌ കോടികൾ പൊടിക്കുകയാണ് ബിജെപിയെന്നാണ് ആരോപണം ഉയരുന്നത്. സുരേന്ദ്രന്‍റെ ആർഭാട യാത്രക്കെതിരെ സെക്കിളിലും ട്രാക്ടറിലും റാലി നടത്തി ഇടതുപക്ഷം പ്രതിഷേധം നടത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതിനെതിരെ പണ്ട് ബിജെപി നേതാക്കള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച ചോദ്യമുയര്‍ന്നപ്പോള്‍, എംടി രമേശ് പറഞ്ഞത് മുഖ്യമന്ത്രിയെ ഞങ്ങള്‍ വിമര്‍ശിച്ചത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഒരു ഹെലികോപ്റ്റര്‍ കേരളത്തിന് സ്വന്തമായെടുത്തിനെക്കുറിച്ചാണ്. സിപിഎം ഒരു ഹെലികോപ്ടര്‍ വാടകക്കെടുത്ത് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെ ഞങ്ങള്‍ വിമര്‍ശിക്കില്ലയെന്നായിരുന്നു.

https://www.youtube.com/watch?v=_QgPt9xMoVU

 

 

By Binsha Das

Digital Journalist at Woke Malayalam