Sun. Dec 22nd, 2024
കോഴിക്കോട്:

കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് (എം) വിട്ടുനൽകിയതിനെ ചൊല്ലി വിവാദവും പ്രതിഷേധവും പൊട്ടിപ്പടർന്നതിനു പിന്നാലെ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയെത്തന്നെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം. ‘പാർട്ടിയെ ജനം തിരുത്തും’ എന്ന ബാനറുമായി ആയിരക്കണക്കിനു സിപിഎം പ്രവർത്തകരും അനുഭാവികളും തെരുവിലിറങ്ങിയിരുന്നു.

കേരള കോൺഗ്രസിനു നൽകിയ സീറ്റ് സിപിഎം തിരിച്ചെടുക്കും. സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നു സിപിഎം അറിയിച്ചു. കുറ്റ്യാടിയില്‍ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി കുറ്റ്യാടി സീറ്റ് സിപിഎമ്മിനു വിട്ടുനല്‍കാന്‍ തീരുമാനിച്ചെന്നു ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണന. 13 സീറ്റ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പൂര്‍ണമായും അവകാശപ്പെട്ടതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ മുന്നണി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം എടുത്തിട്ടുള്ളതെന്നും ജോസ് പറഞ്ഞു.

By Divya