Mon. Dec 23rd, 2024
പാലക്കാട്:

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആഞ്ഞടിച്ച് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരൻ. പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രമാണ്. സംസ്ഥാനത്തിന് പിണറായി നല്ല മുഖ്യമന്ത്രിയല്ലെന്നും ഇടതു ഭരണത്തില്‍ വികസിച്ചത് പാര്‍ട്ടി മാത്രമാണെന്നും ശ്രീധരൻ വിമര്‍ശിച്ചു.

അനുമതി ലഭിച്ച നിരവധി പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ മുടക്കി. ഭരണം അഴിമതിയിൽ മുങ്ങി നില്‍ക്കുകയാണെന്നും താൻ കൊണ്ടുവന്ന പല പദ്ധതികളും സര്‍ക്കാര്‍ മുടക്കിയെന്നും ഇ ശ്രീധരൻ പറഞ്ഞു. വികസനമാണ് ബിജെപിയുടെ പ്രധാന അജണ്ടയെന്നും വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധ ഭരണം എന്നിവയാണ് മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By Divya