Wed. Jan 22nd, 2025
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ്​ സ്​ഥാനാർത്ഥികളെ ​പ്രഖ്യാപിച്ചു. അനുഭവസമ്പത്തും യുവനിരയും ചേർന്ന പട്ടികയാണ്​ പ്രഖ്യാപിക്കുന്ന​തെന്ന്​ കെപിസിസി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

86 മണ്ഡലങ്ങളിലെ പട്ടികയാണ്​ പുറത്തുവിട്ടത്​. 92 സീറ്റിലാണ്​ കോ​ൺഗ്രസ്​ മത്സരിക്കുന്നത്​. ആറ്​ മണ്ഡലങ്ങളിലെ സ്​ഥാനാർത്ഥികളെ പിന്നീട്​ പ്രഖ്യാപിക്കും. കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്​, കുണ്ടറ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിലെ സ്​ഥാനാർത്ഥികളാണ്​ ബാക്കിയുള്ളത്​.

​നേമത്ത്​ കെ മുരളീധരൻ എംപിയാണ്​ മത്സരിക്കുന്നത്​. ബാലുശ്ശേരിയിൽ സിനിമ നടൻ ധർമജൻ ബോൾഗാട്ടിയാണ്​ മത്സരിക്കുന്നത്​. 25 വയസ്സ്​ മുതൽ 50 വരെയുള്ള 46 പേർ, 50 മുതൽ 60 വയസ്സ്​ വരെയുള്ള 22 പേർ, 60 മുതൽ 70 വയസ്സ്​ വരെയുള്ള 15 പേർ എന്നിങ്ങനെ പട്ടികയിൽ ഇടംപിടിച്ചു.

70 വയസ്സിന്​ മുകളിൽ മൂന്നുപേർ മാത്രമാണുള്ളത്​. പട്ടികയിൽ 55 ശതമാനം പേർ പുതുമുഖങ്ങളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

By Divya