Fri. Apr 19th, 2024
ന്യൂഡല്‍ഹി:

കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ അബ്ദുള്‍ സലാം തിരൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. യുഡിഎഫ് നോമിനിയായി 2011-15 കാലത്താണ് അബ്ദുള്‍ സലാം കാലിക്കറ്റ് വൈസ് ചാന്‍സിലറാവുന്നത്. പിന്നീട് 2019 ലാണ് അബ്ദുള്‍ സലാം ബിജെപിയില്‍ ചേരുന്നത്.

അബ്ദുള്‍ സലാം വൈസ് ചാന്‍സിലറായ കാലത്ത് വിദ്യാര്‍ത്ഥി, അധ്യാപക സര്‍വീസ് സംഘടനകള്‍ വിസിക്കെതിരെ വിവിധ വിഷയങ്ങളില്‍ സമരം ചെയ്തിരുന്നു. കേരളത്തിൽ 115 സീറ്റുകളിലാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. അവശേഷിക്കുന്ന 25 സീറ്റുകൾ ഘടകക്ഷികൾക്ക് വിട്ടു കൊടുക്കും.

അതേസമയം 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെ മാത്രമാണ് ഇന്ന് ദില്ലിയിൽ നിന്നും പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും കോഴിക്കോട് നോർത്തിൽ എംടിരമേശും തിരുവനന്തപുരം വട്ടിയൂർക്കാവിൽ വിവിരാജേഷും പ്രചാരണം തുടങ്ങിയിട്ടുണ്ട്.

By Divya