Mon. Dec 23rd, 2024
അരൂര്‍:

തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചാല്‍ പോകില്ലെന്ന് വ്യക്തമാക്കി മന്ത്രി തോമസ് ഐസക്ക്. അരൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ പൂച്ചാക്കലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തിരക്കിലാണ്. എന്നാല്‍ അതുകഴിയുന്നതോടെ ബിജെപിയുടെ തിരക്കും കഴിയും. ഇനി എന്‍ഫോഴ്‌സ്‌മെന്റ് അതിനിടക്ക് അറസ്റ്റു ചെ്താല്‍ ജാമ്യം എടുക്കും. ഇതിന് ഉത്തരം ജനം പറഞ്ഞുകൊള്ളും,’ തോമസ് ഐസക്ക് പറഞ്ഞു.

By Divya