Mon. Dec 23rd, 2024
Protest in Puthuppally requesting Oommen Chandy not to contest in Nemam Constituency

 

കോട്ടയം:

ഉമ്മൻചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ പുതുപ്പള്ളിയിൽ നാടകീയ രംഗങ്ങള്‍. ഉമ്മൻചാണ്ടിയെ ഒരു കാരണവശാലും നേമത്തേക്കോ മറ്റൊരു മണ്ഡലത്തിലേക്കോ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി പ്രവർത്തകർ പുതുപ്പള്ളിയിലെ വീട്ടിന് മുന്നിൽ പ്രതിഷേധിച്ചു

എന്നാൽ പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉമ്മൻ ചാണ്ടി പ്രവർത്തകർക്ക് ഉറപ്പ് നൽകി. നേമത്ത് മത്സരിക്കണമെന്ന് ദേശീയ-സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച് പുതുപ്പള്ളിയിലെ ജനങ്ങളുടെ വികാരം എന്തെന്ന് മനസ്സിലായതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

https://www.youtube.com/watch?v=qeqM6k_KHPQ

By Athira Sreekumar

Digital Journalist at Woke Malayalam