മുംബൈ:
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടെ വിവിധ നഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തി. മുംബൈയുടെ സബർബൻ ഏരിയകളിലാണ് അവസാനമായി ലോക്ഡൗൺ ഏർപ്പെടുത്തിയത്. മിറ ബയാന്ദർ മുനിസപ്പൽ കോർപ്പറേഷനാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്.
മാർച്ച് 31 വരെയാണ് ലോക്ഡൗൺ. അഞ്ച് ഹോട്ട്സ്പോട്ടുകളിൽ മാത്രമാണ് ലോക്ഡൗൺ ഏർപ്പെടുത്തുകയെന്ന് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ പറഞ്ഞു. അതേസമയം, മുംബൈയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ബൃഹാൻ മുംബൈ കോർപ്പറേഷൻ സൂചകളൊന്നും നൽകിയിട്ടില്ല.
എങ്കിലും കൊവിഡ് കേസുകൾ വലിയ വർദ്ധന രേഖപ്പെടുത്തുന്നത് കോർപ്പറേഷനെ ആശങ്കയിലാക്കുന്നുണ്ട്. നിലവിൽ ടെസ്റ്റുകൾ വർദ്ധിപ്പിക്കുന്നതിലാണ് കോർപ്പേറഷൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.