Thu. Jan 23rd, 2025
വടകര:

വടകര നിയമസഭാ മണ്ഡലത്തിൽ കെകെ രമ മത്സരിച്ചാൽ ആര്‍എംപിയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. അതേസമയം മത്സരിക്കാനില്ലെന്ന് കെകെ രമ നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരത്തെ രമയ്ക്ക് പകരം എന്‍ വേണുവിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ആര്‍എംപി തീരുമാനിച്ചിരുന്നത്. എന്നാൽ കോൺഗ്രസ് പരസ്യമായി പിന്തുണ അറിയിച്ച സാഹചര്യത്തിൽ രമ മത്സരിച്ചേക്കുമെന്നാണ് സൂചന. ആര്‍എംപി മത്സരിക്കുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടുമെന്ന് കണക്കിലെടുത്താണ് തീരുമാനം.

നിയമസഭ തിരഞ്ഞെടുപ്പിൽ കെ കെ രമ 20,504 വോട്ട് നേടിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സികെ നാണു 9511 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്.

By Divya