Mon. Dec 23rd, 2024
swiggy delivery woman with child video viral in social media

 

കൊച്ചി:

സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ വ്യാപകമായി പ്രചരിക്കുന്നത് ചുട്ടുപൊള്ളുന്ന വെയിലത്ത് കുഞ്ഞുമായി സ്കൂട്ടർ ഓടിച്ച് സ്വിഗ്ഗി ഡെലിവെറിക്കായി നടക്കുന്ന ഒരു യുവതിയാണ്. കൊടുംവെയിലിൽ കുഞ്ഞ് ആ നെഞ്ചിൽ വാടി ഉറങ്ങുന്നതാണു വിഡിയോയിലെ കാഴ്ച. ഏതോ വഴിയാത്രക്കാരൻ യാത്രയ്ക്കിടെ കണ്ടതു ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തതോടെ വിഡിയോ വൈറലാവുകയായിരുന്നു.

എറണാകുളം ഇടപ്പള്ളിയിൽ താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശി എസ്.രേഷ്മ ഈ വീഡിയോ ചിത്രീകരിച്ചത് ഒന്നും തന്നെ അറിഞ്ഞിട്ടില്ല. ജോലി നഷ്ടമാകുമോ എന്നായിരുന്നു രേഷ്മയുടെ ആദ്യ ഭയം. വേറെ ഒരു വഴിയുമില്ലാത്തുകൊണ്ടാണു കുഞ്ഞുമായി ജോലിക്കു പോകേണ്ടി വരുന്നതെന്നും രേഷ്മ പറയുന്നു.

“എന്റെ നെഞ്ചിൽ ചാരിക്കിടക്കുമ്പോൾ അവൾ ഏറ്റവും സുരക്ഷിതയാണെന്ന് ഉറപ്പുണ്ട്. ധൈര്യമായി ഞാൻ ആരെ ഏൽപിക്കും? വിഡിയോ പലരും കൂട്ടുകാരും വീട്ടുകാരുമൊക്കെയുള്ള ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നുണ്ട്. ചിലർ നെഗറ്റീവ് കമന്റ് എഴുതിയത് തളർത്തി. കംഗാരുവിനെപ്പോലെ കുഞ്ഞിനെയും കൊണ്ടുപോകാതെ എവിടെ എങ്കിലും ഏൽപിച്ചു കൂടെ? പൊലീസിൽ പരാതി കൊടുക്കും എന്നൊക്കെയാണ് ചിലർ എഴുതിയത്,” രേഷ്മ പറയുന്നു.

https://www.youtube.com/watch?v=Zzflu4yd_xM

By Athira Sreekumar

Digital Journalist at Woke Malayalam