Mon. Dec 23rd, 2024
Kerala CPI (M) candidate list announced by A Vijaraghavan

 

തിരുവനന്തപുരം:

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. 2016ല്‍ 92 സീറ്റുകളില്‍ മല്‍സരിച്ച സിപിഎം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. കഴിഞ്ഞ നിയമസഭയില്‍ അംഗങ്ങളായ 33 പേര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. അഞ്ച് മുന്‍മന്ത്രിമാരും നിലവിലുള്ള മന്ത്രിമാരും മത്സരിക്കില്ല.

ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി പി സാനു മത്സരിക്കും. 12 വനിതകളും മത്സര രംഗത്തുണ്ട്. പാര്‍ട്ടി സ്വതന്ത്രരായി ഒന്‍പത് പേരാണ് മത്സരിക്കുന്നത്. 85 സ്ഥാനാര്‍ത്ഥികളില്‍ 83 പേരുടെ പേരുകളാണ് പ്രഖ്യാപിച്ചത്.

സി പി എം സ്ഥാനാർഥി പട്ടിക ഇപ്രകാരം

ഉദുമ-സിഎച്ച് കുഞ്ഞമ്പു

തൃക്കരിപ്പുർ-എം രാജഗോപാൽ

പയ്യന്നൂർ-പി.ഐ മധുസൂദനൻ

കല്ല്യാശ്ശേരി-എം വിജിൻ

തളിപ്പറമ്പ-എം.വി ഗോവിന്ദൻ

അഴീക്കോട്-കെ.വി സുമേഷ്

ധർമടം-പിണറായി വിജയൻ

തലശ്ശേരി-എ.എൻ ഷംസീർ

മട്ടന്നൂർ-കെ.കെ ശൈലജ

പേരാവൂർ-സക്കീർ ഹുസൈൻ

മാനന്തവാടി-കേളു

സുൽത്താൻ ബത്തേരി-എം.എസ്.വിശ്വനാഥ്

കൊയിലാണ്ടി-കാനത്തിൽ ജമീല

പേരാമ്പ്ര-ടി.പി രാമകൃഷ്ണൻ

ബാലുശ്ശേരി-സച്ചിൻദേവ്

കോഴിക്കോട് നോർത്ത്-തോട്ടത്തിൽ രവീന്ദ്രൻ

ബേപ്പുർ-പി.എ.മുഹമ്മദ് റിയാസ്

തിരുവമ്പാടി-ലിന്റോ ജോസഫ്

കൊടുവള്ളി- കാരാട്ട് റസാഖ്

കുന്നമംഗലം-പി.ടി.എ റഹീം

പൊന്നാനി- നന്ദകുമാർ

തിരൂർ-ഗഫൂർ പി.ല്ലിലീസ്

താനൂർ- വി.അബ്ദുറഹിമാൻ

തവനൂർ-കെ.ടി.ജലീൽ

നിലമ്പൂർ-പി വി അൻവർ

വണ്ടൂർ-പി.മിഥുന

തൃത്താല- എം.ബി രാജേഷ്

ഷൊർണൂർ-സി.കെ രാജേന്ദ്രൻ

ഒറ്റപ്പാലം- പി ഉണ്ണി

കോങ്ങാട്-പി.പി സുമോദ്

മലമ്പുഴ-എ പ്രഭാകരൻ

പാലക്കാട്- തീരുമാനമായില്ല

തരൂർ- പി.കെ ജമീല

നെന്മാറ-കെ ബാബു

ആലത്തൂർ-കെ.ഡി പ്രസേനൻ

ഇരിങ്ങാലക്കുട- ആർ. ബിന്ദു,

മണലൂർ- മുരളി പെരുനെല്ലി

വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി

ഗുരുവായൂർ- ബേബി ജോൺ

പുതുക്കാട്- കെ.കെ. രാമചന്ദ്രൻ

ചാലക്കുടി-യു.പി.ജോസഫ്

തൃക്കാക്കര- ജെ ജേക്കബ്

കൊച്ചി- കെജെ മാക്സി

തൃപ്പൂണിത്തുറ-എം സ്വരാജ്

വൈപ്പിൻ-കെഎൻ ഉണ്ണികൃഷ്ണൻ

കോതമംഗലം -ആന്റണി ജോൺ

എറണാകുളം-ഷാജി ജോർജ്

കുന്നത്തുനാട്-പിവി ശ്രീനിജൻ

ഉടുമ്പൻ ചോല- എം.എം മണി

ദേവികുളം – എ രാജ

പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്

കോട്ടയം- അനിൽകുമാർ

ഏറ്റുമാനൂർ- വി എൻ വാസവൻ

ചെങ്ങന്നൂർ- സജി ചെറിയാൻ

മാവേലിക്കര- എം.എസ് അരുൺകുമാർ

കായംകുളം- യു പ്രതിഭ

അമ്പലപ്പുഴ- എച്ച് സലാം

ആലപ്പുഴ- ടി.പി ചിത്തരഞ്ജൻ

അരൂർ- ദലീമ ജോജോ

കോന്നി- ജനീഷ്കുമാർ

ആറൻമുള – വീണ ജോർജ്

കൊല്ലം- എം മുകേഷ്

കുണ്ടറ – മേഴ്സിക്കുട്ടിയമ്മ

കൊട്ടാരക്കര- കെ.എൻ ബാലഗോപാൽ

ചവറ- സുജിത്ത വിജയൻ

ഇരവിപുരം- എൻ നൗഷാദ്

നെയ്യാറ്റിൻകര- അൻസലൻ

കാട്ടാക്കട- ഐ.ബി സതീഷ്

പാറശ്ശാല-സി.കെ ഹരീന്ദ്രൻ

അരുവിക്കര- സ്റ്റീഫൻ

നേമം- വി. ശിവൻകുട്ടി

വട്ടിയൂർക്കാവ്- പ്രശാന്ത്

കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ

വാമനപുരം- ഡി.കെ മുരളി

ആറ്റിങ്ങൽ- ജെ.എസ് അംബിക

വർക്കല- വി ജോയ്

https://www.youtube.com/watch?v=nF5ZtFfw4Co

By Athira Sreekumar

Digital Journalist at Woke Malayalam