Wed. Nov 6th, 2024
ഡൽഹി:

രാജ്യത്ത് ഇന്ധന വില ഗണ്യമായി വർദ്ധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കേന്ദ്രസർക്കാരിനോട് വ്യക്തമാക്കി എണ്ണക്കമ്പനികൾ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ച് ഉയരുന്നതിനാൽ വില വർദ്ധനവ് അനിവാര്യമാണെന്നാണ് എണ്ണക്കമ്പനികൾ സർക്കാരിനെ അറിയിച്ചത്. അതേസമയം, കേന്ദ്രം നഷ്ടം നികത്താതെ ഇന്ധനത്തിന്മേലുള്ള തിരുവകൾ കുറയ്ക്കാൻ ഇപ്പോൾ സാധിയ്ക്കില്ലെന്ന് ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങൾ അടക്കം നിലപാട് സ്വീകരിച്ചത് കേന്ദ്രത്തിന്റെ പ്രതിസന്ധി വർദ്ധിപ്പിച്ചിരിയ്ക്കുകയാണ്.

തിരഞ്ഞെടുപ്പ് കാലം കഴിയും വരെ ഇന്ധന വില വലിയ തോതിൽ വർദ്ധിപ്പിയ്ക്കരുതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൻ്റെ നിർദ്ദേശം. പക്ഷേ, അധിക ദിവസം ഈ നിബന്ധന തുടരാൻ സാധിയ്ക്കില്ലെന്നാണ് എണ്ണക്കമ്പനികൾ സർക്കാരിനെ ഇപ്പോൾ അറിയിച്ചിരിയ്ക്കുന്നത്.

By Divya