Sun. Apr 28th, 2024
ജി​ദ്ദ:

അ​ക്കൗ​ണ്ടി​ങ്​ ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​ക​ളാ​യ സ്​​ത്രീ​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​രം​ഭി​ച്ചു. അ​ക്കൗ​ണ്ടി​ങ്​ ​ജോ​ലി​ക​ളി​ലെ സ്​​ത്രീ​ക​ളു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തെ പി​ന്തു​ണ​ക്കു​ക​യും സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന്​ സം​ഭാ​വ​ന ന​ൽ​കു​ന്ന അ​വ​രു​ടെ ക​ഴി​വു​ക​ൾ വ​ർ​ദ്ധിപ്പി​ക്കു​ക​യു​മാ​ണ്​ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

യോ​ഗ്യ​രാ​ക്ക​ൽ, ​നേതൃത്വപരിശീലനം, തൊ​ഴി​ൽ ന​ൽ​ക​ൽ എ​ന്നി​വ പ്ര​ധാ​ന പ​രി​പാ​ടി​ക​ളാ​ണ്. പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം വാ​ണി​ജ്യ മ​ന്ത്രി​യും സ​ർ​ട്ടി​ഫൈ​ഡ്​ പ​ബ്ലി​ക്​ അ​ക്കൗ​ണ്ട്​​സ്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നു​മാ​യ ഡോ ​മാ​ജി​ദ്​ അ​ൽ ഖ​സ​ബി നി​ർ​വ​ഹി​ച്ചു.

മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി എ​ൻ​ജി​നീ​യ​ർ അ​ഹ്​​മ​ദ്​ ബി​ൻ സു​ലൈ​മാ​ൻ അ​ൽ​റാ​ജി​ഹി, അ​ക്കൗ​ണ്ട​ൻ​റ്​​സ്​ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ ​അ​ഹ്​​മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല മ​ഗാ​മി​സ്​ എ​ന്നി​വ​ർ​ക്ക്​ ​പു​റ​മെ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ ഫെ​ലോ​ഷി​പ്​ നേ​ടി​യ നി​ര​വ​ധി സൗ​ദി വ​നി​ത അ​ക്കൗ​ണ്ട​ൻ​റു​മാ​രും സം​ബ​ന്ധി​ച്ചു.

By Divya