Thu. Apr 18th, 2024
ദ​മ്മാം:

ക​രു​ത്ത​റി​യി​ച്ച് സൗ​ദി-​യുഎ​സ് സം​യു​ക്ത വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. സൈ​നി​ക-​ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​‍ൻറെ ഭാ​ഗ​മാ​യാ​ണ് സൈ​നി​കാ​ഭ്യാ​സ പ്ര​ക​ട​നം. റോ​യ​ൽ സൗ​ദി വ്യോ​മ​സേ​ന​യു​ടെ സൗ​ദി എ​ഫ്-15, യുഎ​സ് വ്യോ​മ​സേ​ന​യു​ടെ സ്ട്രാ​റ്റ​ജി​ക് ബി-52 ​എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച ന​ട​ന്ന പ​രി​ശീ​ല​ന പ്ര​ക​ട​ന​ങ്ങ​ളി​ൽ മു​ഖ്യ​മാ​യും പ​ങ്കാ​ളി​ക​ളാ​യ​ത്.

വ്യോ​മ​സേ​ന​ക​ളു​ടെ പ​ര​സ്‌​പ​ര ഏ​കോ​പ​നം, സം​യു​ക്ത പ്ര​വ​ർ​ത്ത​ന-​പ്ര​തി​രോ​ധ രീ​തി​ക​ൾ, പ​ര​സ്‌​പ​ര പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന വാ​യു-​സ​മു​ദ്ര അ​ഭ്യാ​സ​ങ്ങ​ൾ, പ്ര​തി​രോ​ധ സൈ​നി​ക വി​ന്യാ​സ ത​ന്ത്രം, സ​മു​ദ്ര തീ​ര-​വാ​ന നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ, വ്യോ​മ പോ​രാ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​ത്യാ​ധു​നി​ക യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ആ​ശ​യ​വി​നി​മ​യ രീ​തി​ക​ൾ, സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ കൈ​മാ​റ്റം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​ന​ങ്ങ​ളും ന​ട​ന്നു.

ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് സൗ​ദി, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്ത നാ​വി​കാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ജു​ബൈ​ൽ തീ​ര​ത്തു​ള്ള കി​ങ്​ അ​ബ്‌​ദു​ൽ അ​സീ​സ് നാ​വി​ക താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്നി​രു​ന്നു.

By Divya