Mon. Dec 23rd, 2024
ന്യൂ​ഡ​ൽ​ഹി:

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാസങ്ങളായി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​രം നയിക്കാൻ വനിതകൾ. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചാണ് ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിന് വനിതകൾ നേതൃത്വം നൽകുന്നത്.

പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും 40,000ത്തോ​ളം വ​നി​ത​ക​ള്‍ ഡ​ല്‍​ഹി​യി​ലെ​ത്തിയിട്ടുണ്ട്. സിം​ഘു, ടി​ക്രി, ഗാ​സി​പൂ​ര്‍ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വ​നി​ത​ക​ള്‍ എ​ത്തു​ന്ന​ത്. സ്വയം ട്രാക്ടറോടിച്ചും മറ്റും ഞായറാഴ്ച തന്നെ വനിതകൾ പ്രക്ഷോഭ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.

എല്ലാ കാര്‍ഷിക സംഘടനകള്‍ക്കും വനിതാ വിഭാഗം ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ അംഗബലമുള്ളത് ഭാരതീയ കിസാന്‍ യൂണിയനാണ്. ചെറിയ വാഹനങ്ങൾക്കു പുറമെ 500 ബസുകളും 600 മിനി ബസുകളും 115 ട്രക്കുകളുമാണ് വനിതകൾക്ക് എത്താനായി ഏർപ്പാടാക്കിയിട്ടുള്ളത്. തിങ്കളാഴ്ച അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച ശേഷം സ്ത്രീകള്‍ വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.

By Divya