Sat. Apr 27th, 2024
ദ​മ്മാം:

വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഫാ​ൽ​ക്ക​ണു​ക​ളു​ടെ പ​രി​ര​ക്ഷ​ക്കാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് സൗ​ദി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം. ഫാ​ൽ​ക്ക​ൺ പി​രി​ഗ്രി​ന​സ്, ലാ​നാ​ർ ഫാ​ൽ​ക്ക​ൺ തു​ട​ങ്ങി വി​വി​ധ​യി​നം ഫാ​ൽ​ക്ക​ണു​ക​ളെ വേ​ട്ട​യാ​ടു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള നി​യ​മ​നി​ർ​മാ​ണ ന​ട​പ​ടി​ക​ളും അ​ജ​ണ്ട​യി​ലു​ണ്ട്.

പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സ്‌​പെ​ഷ​ൽ ഫോ​ഴ്‌​സ്, നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ വൈ​ൽ​ഡ് ലൈ​ഫ് ഡെ​വ​ല​പ്മെൻറ്​ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി ഫാ​ൽ​ക്ക​ൺ ക്ല​ബി​ന്റെ കൂടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി യാഥാർഥ്യമാവുന്നത്.

ഫാ​ൽ​ക്ക​ണു​ക​ളു​ടെ സം​ര​ക്ഷ​ണ​വും പ​രി​പാ​ല​ന​വും ല​ക്ഷ്യം​വെ​ച്ച് ആ​ദ്യ​മാ​യാ​ണ് സൗ​ദി​യി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി. പ്ര​കൃ​തി​യു​ടെ സ്വാ​ഭാ​വി​ക താ​ളം നി​ല​നി​ർ​ത്താ​നും സ​ന്തു​ലി​താ​വ​സ്ഥ വീ​ണ്ടെ​ടു​ക്കാ​നും മു​ഖ്യ ഊ​ന്ന​ൽ ന​ൽ​കു​ന്ന, മാ​സ​ങ്ങ​ൾ നീ​ളു​ന്ന പ​ദ്ധ​തി​ക്ക് ‘ഹ​ദാ​ദ്’ എ​ന്നാ​ണ് നാ​മ​ക​ര​ണം ചെ​യ്‌​തി​രി​ക്കു​ന്ന​ത്‌.

പ​ക്ഷി​വേ​ട്ട ന​ട​ത്തു​ന്ന​വ​രെ പ്ര​ത്യേ​കം ബോ​ധ​വ​ത്ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള വേ​റി​ട്ട പ​രി​പാ​ടി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഫാ​ൽ​ക്ക​ൺ സൗ​ഹൃ​ദ ജൈ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ ത​ന​ത് സ്വ​ഭാ​വ​ത്തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ലൂ​ടെ​യും കൃ​ത്രി​മ പ്ര​ജ​ന​നം വ​ഴി​യും വം​ശ​നാ​ശ ഭീ​ഷ​ണി ഒ​രു പ​രി​ധി വ​രെ ത​ട​ഞ്ഞു​നി​ർ​ത്താ​നാ​വു​മെ​ന്നാ​ണ് വി​ദ​ഗ്‌​ധ​രു​ടെ വി​ല​യി​രു​ത്ത​ൽ. ആ​ഗോ​ള​ത​ല​ത്തി​ലെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും അ​നു​കൂ​ല ആ​വാ​സ വ്യ​വ​സ്ഥ​യു​ടെ അ​ഭാ​വ​വും പ​ക്ഷി​വേ​ട്ട​യു​മാ​ണ് പ്ര​ധാ​ന​മാ​യും ഫാ​ൽ​ക്ക​ണു​ക​ളു​ടെ നി​ലനി​ൽ​പ്പി​ന് ഭീ​ഷ​ണി.

By Divya