Mon. Dec 23rd, 2024
twenty-20 announces its candidates list

 

കൊച്ചി:

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ട്വന്റി-20യുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ അഞ്ച്‌ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മരുമകന്‍ ഡോ. ജോസ് ജോസഫും ട്വന്റി-20യുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. കോതമംഗലം നിയമസഭാ മണ്ഡലത്തിലാണ് ഡോ. ജോസ് ജോസഫ് മത്സരിക്കുക

കുന്നത്തുനാട് – ഡോ സുജിത്ത് പി സുരേന്ദ്രന്‍, പെരുമ്പാവൂര്‍ – ചിത്ര സുകുമാരന്‍, മൂവാറ്റുപുഴ – സി എന്‍ പ്രകാശ്, വൈപ്പിന്‍ – ജോബ് ചക്കാലക്കല്‍ എന്നിവരും മത്സരിക്കും. വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ട്വന്റി-20യുടെ ഉപദേശക സമിതി ചെയര്‍മാനാകും. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെയായിരിക്കും മൽസരം. അഴിമതി മുക്ത സംസ്ഥാനമാണ് ലക്ഷ്യമിടുതെന്ന് ചിറ്റിലപ്പിള്ളി പറഞ്ഞു.

https://www.youtube.com/watch?v=MyRbD_6tUfU

By Athira Sreekumar

Digital Journalist at Woke Malayalam