റാന്നി:
കേരളത്തിൽ മഹാമാരി രണ്ടാംവട്ടം സ്ഥിരീകരിച്ചതിന്റെ ഒന്നാംവർഷമാണ് തിങ്കളാഴ്ചയായ ഇന്ന്. 2020 മാർച്ച് എട്ടിനാണ് റാന്നി ഐത്തല നിവാസികളായ അഞ്ചുപേർക്ക് കൊവിഡെന്ന മഹാമാരി സ്ഥിരീകരിച്ചത്.സമ്പർക്കപ്പട്ടികക്കാരുടെ എണ്ണം കൂടിക്കൂടിവന്നതോടെ ആരും നിർദേശിക്കാതെ റാന്നി സ്വയം ലോക്ഡൗണിലേക്ക് കടന്നുപോയി.
ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിലെ മൂന്നംഗങ്ങൾക്കും ബന്ധുക്കളായ രണ്ടുപേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഐത്തല പട്ടയിൽ മോൻസി ഏബ്രഹാം, ഭാര്യ രമണി, മകൻ റിജോ എന്നിവർക്കും മോൻസിയുടെ സഹോദരൻ പിഎ ജോസഫ്, ഭാര്യ ഓമന എന്നിവർക്കുമാണ് രോഗം പിടിപെട്ടത്.
ഇവരുടെ റൂട്ട് മാപ്പ് കണ്ടെട്ടുക ശ്രമകരമാ ജോലിയായിരുന്നു. നിരവധി ബന്ധു വീട്ടിലും മറ്റ് സ്ഥലങ്ങളിലും ഇവര്‍ സഞ്ചരിച്ചിരുന്നു. ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നുമില്ല.
ഇറ്റലിയില്‍ നിന്നെത്തിയ മോന്‍സി എബ്രഹാമിന്‍റെ സഹോദരന്‍ പിഎ ജോസഫ് റാന്നി താലൂക്ക് ആശുപത്രിയില്‍ പനിയായി ചികിത്സ തേടിയെത്തിയപ്പോഴാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് ഇറ്റലിയിൽനിന്നെത്തിയ കുടുംബാംഗങ്ങളെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ സ്രവ പരിശോധനയിലാണ് മാർച്ച് എട്ടിന് പുലർച്ചെ രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/wokemalayalam/videos/493321528494483