മണ്ഡലത്തെ കുടുംബ സ്വത്താക്കരുത്; എകെ ബാലനെതിരെ പോസ്റ്ററുകള്‍

'മണ്ഡലത്തെ കുടുംബ സ്വത്താക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകള്‍ തിരിച്ചടിയ്ക്കും'. പാലക്കാട് എകെ ബാലന്‍റെ വീടിന് മുന്നിലും പാര്‍ട്ടി ഓഫീസിന് മുന്നിലും പോസ്റ്ററുകള്‍ പതിച്ചു.

0
51
Reading Time: < 1 minute

പാലക്കാട്:

പാലക്കാട് ജില്ലയില്‍ എ കെ ബാലനെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. രാഷ്ട്രീയത്തിൽ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കായല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകള്‍ തിരിച്ചടിക്കും എന്നും അധികാരമില്ലെങ്കില്‍ ജീവിക്കാന്‍ ആകില്ല എന്ന ചില നേതാക്കളുടെ അടിച്ചേല്‍പ്പിക്കല്‍ തുടര്‍ഭരണം ഇല്ലാതാക്കുമെന്നും പോസ്റ്ററില്‍ എഴുതിയിരിക്കുന്നു.

എ കെ ബാലൻ്റെ വീടിന് സമീപവും, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപവും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

എ കെ ബാലൻ്റെ പേരെടുത്ത് പരാമർശിക്കാതെയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. സേവ് കമ്മ്യൂണിസം എന്ന പേരിലാണ് പോസ്റ്റർ. തരൂരിൽ എകെ ബാലന്‍റെ ഭാര്യ ഡോക്ടർ ജമീല സ്ഥാനാർത്ഥിയാവുന്നതിനെതിരെയാണ് പ്രതിഷേധം. തരൂര്‍ മണ്ഡലത്തില്‍ നിന്ന് നാല് തവണ ജയിച്ചുവനന് എകെ ബാലന്‍ ഇത് കുടുംബ സ്വത്താക്കുകയാണെന്നാണ് പോസ്റ്ററില്‍ വിമര്‍ശനം.

 

 

Advertisement