Mon. Dec 23rd, 2024
Candidate protest in Thunchath Ezhuthachan Malayalam University

 

മലയാളം സർവകലാശാല സ്ഥിരാധ്യാപക നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിയിൽപ്പോലും ഉൾപ്പെടുത്താത്ത സർവകലാശാലയ്ക്കെതിരേ പ്രബന്ധം കത്തിച്ചും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചും പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തിരൂരിലെ മലയാള സർവകലാശാലാ ഓഫീസിൽ മലയാള സാഹിത്യപഠനം അധ്യാപക നിയമന അഭിമുഖം നടക്കുന്നതിനിടെയാണ് സംഭവം.

കോട്ടയം മറ്റക്കര സ്വദേശിയും തൃശ്ശൂർ അയ്യന്തോളിൽ താമസക്കാരനുമായ കുഴിക്കാട്ടുവീട്ടിൽ ഡോ. കെ എം അജിയാണ് പ്രതിഷേധം നടത്തിയത്. നിയമനത്തിൽ ക്രമക്കേടുണ്ടെന്നും യോഗ്യതയുണ്ടായിട്ടും ഷർട്ട് ലിസ്റ്റിൽപോലും ഉൾപ്പെടുത്താതെ തന്റെ അവസരം നിഷേധിച്ചുവെന്നുമായിരുന്നു ആരോപണം.

കഴുത്തിൽ പ്ലക്കാർഡ് ധരിച്ച് സർവകലാശാലകളിൽ ക്രമക്കേടും അഴിമതിയും നടക്കുന്നുവെന്ന് മുദ്രാവാക്യം മുഴക്കിയുമാണ് ഇയാൾ പ്രതിഷേധിച്ചത്. തിനഞ്ച് മിനിറ്റുനേരം പ്രതിഷേധം നടത്തി. പ്രബന്ധം കത്തിച്ചത് സുരക്ഷാ ജീവനക്കാരും സർവകലാശാല ജീവനക്കാരും ചേർന്നണച്ചു.

https://www.youtube.com/watch?v=GvTLCA1GPlk

By Athira Sreekumar

Digital Journalist at Woke Malayalam