Mon. Dec 23rd, 2024
കൊച്ചി:

ശബരിമലയിൽ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനം വിവാദമായിരുന്നു എന്നതിൽ സംശയമില്ലെന്നും കേരള സർക്കാർ, ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്നും ഹൈക്കോടതി. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടെ വനിത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്പ്രേ അടിച്ചെന്ന കേസിൽ ബിജെപി നേതാക്കളായ പ്രതീഷ് വിശ്വനാഥ്, സി ജി രാജഗോപാൽ എന്നിവർക്കു മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലാണു ഹൈക്കോടതിയുടെ പരാമർശം.

ഒരു വശത്തു സംസ്ഥാന സർക്കാരും മറുവശത്തു ബിജെപിയും ആർഎസ്എസും ഒട്ടേറെ ഹിന്ദു സംഘടനകളുമായിരുന്നു. ആക്ടിവിസ്റ്റുകളായ വനിതകളുടെ ശബരിമല പ്രവേശനത്തിനെതിരെ ബിജെപിയും ആർഎസ്എസും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചു. എന്നിരുന്നാലും കേരള സർക്കാർ ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്നു കോടതി പറഞ്ഞു.

By Divya