Fri. Apr 26th, 2024
ദോഹ:

പൊതുജനങ്ങൾക്ക് കൊവിഡ് വാക്‌സീൻ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദേശീയ കൊവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക്. ഹെൽത്ത് സെന്ററുകളിൽ മാത്രമായിരുന്ന വാക്‌സിനേഷൻ ക്യാംപെയ്ൻ നിലവിൽ ഖത്തർ നാഷനൽ കൺവൻഷൻ സെന്റർ (ക്യുഎൻസിസി), ലുസെയ്ൽ ഡ്രൈവ്-ത്രൂ എന്നീ മൂന്ന് കേന്ദ്രങ്ങളിലേക്ക് കൂടി വിപുലീകരിച്ചിട്ടുണ്ട്.

ലുസെയ്‌ലിലെ കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ്-ത്രൂ സെന്റർ (ചിത്രം-പൊതുജനാരോഗ്യമന്ത്രാലയം, ട്വിറ്റർ പേജ്)
ഡിസംബർ 23ന് ആരംഭിച്ച നാലു ഘട്ടങ്ങളിലായുളള ക്യാംപെയ്ൻ ഒക്‌ടോബർ 31 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിശ്ചിത മുൻഗണനാ പട്ടികയിലുള്ളവർക്കാണ് വാക്‌സിനേഷന് അനുമതി. ആഴ്ചയിൽ 50,000 പേർക്ക് വാക്‌സീൻ നൽകികൊണ്ട് രാജ്യത്തെ 95 ശതമാനം ജനങ്ങൾക്കും വാക്‌സീൻ ലഭ്യമാക്കുകയാണ് ലക്ഷ്യം.

By Divya