Mon. Dec 23rd, 2024
ബാര്‍സലോണ:

ബാര്‍സലോണ ഫുട്‌ബോള്‍ ക്ലബ്ബില്‍ പൊലീസ് റെയ്ഡ്. നാലുപേരെ അറസ്റ്റു ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാര്‍സലോണ എഫ്സിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ നാലുപേരെ അറസ്റ്റ് ചെയ്തുവെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ് ജോസപ് മരിയോ ബര്‍ത്തോമ്യൂ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും അറസ്റ്റിലായി എന്ന് സൂചനയുണ്ട്.

അന്വേഷണവുമായി സഹകരിക്കുമെന്ന് ബാര്‍സലോണ അറിയിച്ചു. ക്ലബ്ബില്‍ പുതിയ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പൊലീസ് റെയ്ഡ് നടന്നിരിക്കുന്നത്. ഏഴു സ്ഥാനാര്‍ത്ഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്നത്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ഈ തിരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കുക.

By Divya