ജയിലിൽ പോലീസുകാരിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനം നേരിട്ടു: നോദ്ദീപ് കൗർ

പുരുഷ പോലീസുകാരിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനങ്ങളാണ് ജയിലിനുള്ളിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് ദളിത് പൗരാവകാശ പ്രവർത്തക നോദ്ദീപ് കൗർ. തലമുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും, മർദ്ദിക്കുകയും ചെയ്തതായി വെളിപ്പെടുത്തൽ.

0
65
Reading Time: < 1 minute

 

ഡൽഹി:

ജയിലിൽ പുരുഷ പൊലീസുകാരിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സിംഘുവിൽ നിന്ന് അറസ്റ്റിലായ ദളിത് പൗരാവകാശ പ്രവർത്തക നോദ്ദീപ് കൗർ. തനിക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകൾക്കും സമാനമായ അനുഭവമാണ് ജയിലിൽ ഉണ്ടായതെന്നും നോദ്ദീപ് കൗർ വെളിപ്പെടുത്തി

കേന്ദ്ര സർക്കാരിനെതിരായ സമരത്തിൽ യുവജനങ്ങൾ പങ്കെടുക്കുന്നത് തടയാനാണ് തന്നെയും ദിശ രവിയെയും അടക്കം കള്ളക്കേസിൽ പെടുത്തി അറസ്റ്റ് ചെയ്തതെന്നും നോദ്ദീപ് കൗർ പറഞ്ഞു. സിംഘുവിൽ ക‌ർഷകസമരത്തിനിടെ അറസ്റ്റിലായ ഇരുപത്തിയൊന്ന് വയസുകാരി നോദ്ദീപ് കൗർ ഒന്നരമാസത്തിന് ശേഷമാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. 

Advertisement