Thu. Sep 11th, 2025
തിരുവനന്തപുരം:

മുസ്ലിം ലീഗ് വനിതാ സ്ഥാനാർഥികളെ മൽസരിപ്പിക്കേണ്ടതില്ലെന്ന് സമസ്ത യുവനേതാവ്. വനിതാ സ്ഥാനാർഥി അത്യാവശ്യമില്ലാത്ത കാര്യമെന്നും എസ്‌വൈഎസ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. സംവരണ തത്വം പാലിക്കാനാണ് സാധാരണ വനിതാ സ്ഥാനാർത്ഥികളെ നിർത്തുന്നത്.

നിയമസഭയിലേക്ക് അങ്ങനെ ഒരു സാഹചര്യമില്ല. പൊതുമണ്ഡലത്തിൽ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

By Divya