Mon. Dec 23rd, 2024
Chandrababu Naidu under police custody from Tirupati airport

 

ഹൈദരാബാദ്:

ആന്ധ്രാപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പതി വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് നടപടി. ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നായിഡു. പരിപാടികള്‍ക്ക് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. 

തിങ്കളാഴ്ച രാവിലെ 10 മണിയോടെ തിരുപ്പതി വിമാനത്താവളത്തിലെത്തിയ ഉടന്‍ റെനിഗുണ്ട പോലീസ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് പ്രതിഷേധ പരിപാടികള്‍ക്കും അനുമതി ഇല്ലെന്ന് കാണിച്ച് നേരത്തെ പോലീസ് നായിഡുവിനെ നോട്ടീസ് നല്‍കിയിരുന്നു.

പോലീസ് നടപടിക്കെതിരേ നായിഡു വിമാനത്താവളത്തിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിമാനത്താവളത്തിന് പുറത്ത് നിരവധി ടിഡിപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. പ്രതിഷേധ പരിപാടി നടക്കുന്ന പ്രദേശത്തുള്ള ടിഡിപി നേതാക്കളെ പോലീസ് നേരത്തെ വീട്ടുതടങ്കലിലാക്കിയിരുന്നു.

https://www.youtube.com/watch?v=KGUYXbEGHZ8

By Athira Sreekumar

Digital Journalist at Woke Malayalam