25 C
Kochi
Thursday, September 16, 2021

Daily Archives: 22nd February 2021

പാലക്കാട്‌:പാലക്കാട് ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി പികെ ശശി എംഎല്‍എ വീണ്ടും മല്‍സരിക്കാനാണ് സാധ്യത. പുതുമുഖങ്ങളെ രംഗത്തിറക്കി മണ്ഡലം പിടിക്കണമെന്നാണ് കോണ്‍ഗ്രസിനുളളിലെ ചര്‍ച്ച. അതുകൊണ്ടുതന്നെ സിപിഎമ്മിലെ പികെ ശശി എംഎല്‍എ വലിയ ആത്മവിശ്വാസത്തിലാണ്.കോണ്‍ഗ്രസ് മിക്കയിടത്തും ദുര്‍ബലമായെന്നും വികസനനേട്ടങ്ങളിലൂടെ ഇടതുപക്ഷതിന്റെ സുരക്ഷിതമണ്ഡലമായി ഷൊര്‍ണൂരിെന മാറ്റിയെടുത്തെന്നാണ് എംഎല്‍എ പറയുന്നത്. യുഡിഎഫിലാകട്ടെ കോണ്‍ഗ്രസ് മികച്ച സ്ഥാനാര്‍ഥികള്‍ക്കായി ചര്‍ച്ചകള്‍ തുടങ്ങി. ഡിസിസി സെക്രട്ടറി ടിവൈ ഷിഹാബുദ്ദീനിന്റെ പേരാണ് പ്രധാനമായുളളത്. ഷൊര്‍ണൂര്‍ നഗരസഭയിലെ ഉള്‍പ്പെെട ബിജെപി മുന്നേറ്റവും മണ്ഡലത്തില്‍ നിര്‍ണായകമാണ്.
തിരുവനന്തപുരം:ആരോപണങ്ങളെത്തുടർന്നു പ്രതിരോധത്തിലായ സർക്കാർ, ട്രോളർ നിർമാണത്തിനും മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനുമുള്ള 2950 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കിയേക്കും. യുഎസ് കമ്പനിയായ ഇഎംസിസിയും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും (കെഎസ്ഐഎൻസി) തമ്മിലുള്ള ധാരണാപത്രം പുനഃപരിശോധിക്കാൻ കോർപറേഷന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സർക്കാർ നയത്തിനു വിരുദ്ധമായാണോ ധാരണാപത്രം ഒപ്പിട്ടത് എന്നാകും പരിശോധിക്കുക.കോർപറേഷൻ എംഡി എൻ പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്. ഇഎംസിസി കെഎസ്ഐഎൻസി ധാരണാപത്രം...
ദുബായ്:കൊവിഡ് വാക്സീൻ എടുത്ത ജീവനക്കാരുമായി എമിറേറ്റ്സ് എയർലൈൻസിൻ്റെ സേവനം ശ്രദ്ധേയം. യാത്രക്കാരുമായി ഓരോ ഘട്ടത്തിലും ഇടപഴകുന്ന ജീവനക്കാരെല്ലാം കൊവിഡ് പ്രതിരോധ കുത്തിവയ്പ് പൂർത്തിയാക്കിയവരാണ്. മഹാമാരിക്കാലത്ത് ലോകത്ത് സർവീസ് നടത്തുന്ന എയർലൈനുകളിൽ നിന്നും സേവനം കൊണ്ട് വ്യത്യസ്തമാവുകയാണ് എമിറേറ്റ്സ് എയർലൈൻ.ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അമേരിക്കയിലെ ലൊസാഞ്ചലസ് വിമാനത്താവളത്തിലേക്ക് പറന്ന ഇകെ 2 15 വിമാനത്തിലെ ജീവനക്കാരെല്ലാം കൊവിഡ് വാക്സീൻ സ്വീകരിച്ചവരായിരുന്നു. മുഴുവൻ ജീവനക്കാരും പ്രതിരോധ...
ഹൂസ്റ്റൻ:ടെക്സസിൽ രണ്ടു ഡസനിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അതിശൈത്യം വൻദുരന്തമായി പ്രഖ്യാപിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകി. ഇതോടെ ദുരന്തത്തിൽ പെട്ടവർക്ക് ഫെഡറൽ സഹായം ലഭ്യമാകും. ദുരന്തമേഖല പ്രസിഡന്റ് സന്ദർശിച്ചേക്കും.അതിശൈത്യത്തെ തുടർന്ന് വൈദ്യുതിവിതരണശൃംഖല തകരാറിലായത് ഇനിയും പൂർണമായും ശരിയാക്കാനായിട്ടില്ല. അതിശൈത്യം തുടരുന്നതിനാൽ ജലവിതരണവും തകരാറിലാണ്. പ്രസിഡന്റിന്റെ നടപടിയെ ഗവർണർ ആബട്ട് സ്വാഗതം ചെയ്തു.എന്നാൽ, സംസ്ഥാനത്തെ 254 കൗണ്ടികളിൽ 77 എണ്ണം മാത്രം ദുരന്തബാധിതമായി പ്രഖ്യാപിച്ചതിൽ അതൃപ്തി...
ന്യൂഡൽഹി:കിഴക്കൻ ലഡാക്കിൽ ഡെപ്സാങ്, ഡെംചോക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സേനാ പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ നടന്ന സൈനികതല ചർച്ചയിൽ തീരുമാനമായില്ല. ഗോഗ്ര, ഹോട്ട് സ്പ്രിങ് എന്നിവിടങ്ങളിൽ നിന്നുള്ള പിന്മാറ്റത്തിന്റെ കാര്യത്തിൽ വൈകാതെ പ്രഖ്യാപനമുണ്ടാകും. ഇരു രാജ്യങ്ങളുടെയും കമാൻഡർ തല ചർച്ചയിലുണ്ടായ തീരുമാനം ഉന്നത തലങ്ങളിൽ വിലയിരുത്തിയ ശേഷമായിരിക്കും ഇത്.നിയന്ത്രണരേഖയിൽ ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ചർച്ച 16 മണിക്കൂർ നീണ്ടു. 14 കോർ കമാൻഡർ...
പട്ന:ബീഹാറിൽ പത്താം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ നടപടിയുമായി നിതീഷ് കുമാർ. ആർജെഡി നേതാവ് തേജസ്വി യാദവാണ് ചോദ്യപേപ്പർ ചോർന്ന വിവരം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ നിതീഷ് കുമാർ സർക്കാർ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്ന് അറിയിച്ചത്.മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയാണ് നിതീഷിന്റെ ലക്ഷ്യം. എന്നാൽ അവർ ബീഹാറിൽ നിരന്തരം നടക്കുന്ന ചോദ്യപേപ്പർ ചോർച്ചകളെ കുറിച്ച് മിണ്ടില്ലല്ലോ. രോ​ഗത്തിന്...
ന്യൂഡൽഹി:കേരളത്തിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്കു ബദലായി ബിജെപി ഉയർന്നു വരുന്നതായി ബിജെപി ഭാരവാഹികളുടെ യോഗം വിലയിരുത്തി. കഴിഞ്ഞ വർഷങ്ങളിലായി കേരളത്തിൽ പാർട്ടിയുടെ അംഗത്വവും വോട്ടുവിഹിതവും വർധിക്കുകയാണ്. നിലവിലെ സർക്കാരിനെതിരായ രോഷത്തോടൊപ്പം ബിജെപിയുടെ സ്വീകാര്യതയും കേരളത്തിൽ വർധിക്കുകയാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.കേരള പ്രഭാരി സി പി രാധാകൃഷ്ണനും ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുല്ലക്കുട്ടിയും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റിന്റെ വിജയ യാത്ര നടക്കുന്നതിനാൽ മറ്റു ഭാരവാഹികൾ...
കോഴിക്കോട്:കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ വികാരം വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശബരിമലയിലെ സ്ത്രീ പ്രവേശനം അതിന് ഉദാഹരണമെന്നാണ് യോഗി പറഞ്ഞത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള വിജയയാത്ര ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു യോഗിയുടെ പരാമര്‍ശം.കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ വികാരങ്ങള്‍ വെച്ച് രാഷ്ട്രീയം കളിക്കുകയാണ്. ശബരിമല സ്ത്രീപ്രവേശനം അതിന് ഉദാഹരണമാണ്. ജനവികാരത്തെ മാനിക്കാതെ സര്‍ക്കാര്‍ സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുകയാണ്....
ചെന്നൈ:പുതുച്ചേരിയിൽ ഇന്നു വിശ്വാസവോട്ടെടുപ്പു നടക്കാനിരിക്കെ കോൺഗ്രസ് സർക്കാരിനെ വെട്ടിലാക്കി വീണ്ടും എംഎൽഎമാരുടെ രാജി. കോൺഗ്രസ് എംഎൽഎ കെ ലക്ഷ്മീനാരായണൻ, ഡിഎംകെ എംഎൽഎ കെ വെങ്കടേശൻ എന്നിവരാണ് ഇന്നലെ സ്പീക്കറുടെ വസതിയിൽ എത്തി രാജി നൽകിയത്. ഇതോടെ ഒരുമാസത്തിനിടെ രാജിവച്ച ഭരണകക്ഷി എംഎൽഎമാരുടെ എണ്ണം ആറായി.ഇവർ തങ്ങൾക്കൊപ്പം ചേരുമെന്നാണു ബിജെപി സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്. ഇപ്പോൾ കോൺഗ്രസിന് സ്പീക്കർ ഉൾപ്പെടെ 12 അംഗങ്ങളേ ഉള്ളൂ; പ്രതിപക്ഷത്ത് 14 പേരും. പ്രതിപക്ഷത്തു...