പാല:
എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേര്‍ന്ന മാണി സികാപ്പന്‍ എംഎല്‍എ എന്‍സിപിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തനിക്ക് വോട്ട് ചെയ്ത പാലാക്കാര്‍ക്ക് അദ്ദേഹം വികാരനിര്‍ഭരമായ കുറിപ്പിലൂടെ വിശദീകരണം നല്‍കിയിരിക്കുകയാണ്.
”പാലായിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളും അതിനോടനുബന്ധിച്ചു ഞാൻ എടുത്ത തീരുമാനങ്ങളും എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. എന്നിരുന്നാലും എന്നെ വോട്ട് ചെയ്തു വിജയിപ്പിച്ച പാലായിലെ വോട്ടർമാർക്ക് ഒരു വിശദീകരണം നൽകേണ്ടത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് ഫെയ്സ്ബുക്ക്കുറിപ്പ് തുടങ്ങുന്നത്.
മോഹിച്ചത് പാലായെ മാത്രമാണെന്ന് മാണി സികാപ്പന്‍ പറയുന്നു. ”എവിടെ നിന്നെങ്കിലും ജയിച്ചു ഒരു എംഎൽഎയൊ എംപിയൊ ആകാൻ അല്ല ഞാൻ ഇത്രയധികം കഷ്ടപ്പെട്ടത്, പാലായെ പ്രതിനിധീകരിക്കാനാണ്, പാലായെ മാത്രം.”- മാണി സി കാപ്പൻ ഫേസ്ബുക്കിൽ കുറിച്ചു. വിരുന്നു വന്നവർ വീട്ടുകാരാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്നും കാപ്പന്‍ പറഞ്ഞു.
https://www.facebook.com/ManiCKappen/posts/2347857095337963
സമൂഹമാധ്യമങ്ങളിലെ എതിർകക്ഷികൾ (പുതിയതായി കൂടെവന്ന കക്ഷികൾ) എന്നെ ഒരു സ്ഥാനമോഹിയായി പ്രചരിപ്പിക്കുന്നത് കണ്ടുവെന്നും എന്നാൽ മോഹിച്ചത് പാലായെ ആണെന്നും മറ്റൊന്നും എനിക്ക് അതിനു പകരമാകില്ലെന്നും അദ്ദേഹം കുറിച്ചു.
ഒന്നര പതിറ്റാണ്ടോളം നീണ്ട ഈ പോരാട്ടത്തിൽ വ്യക്തിപരമായി എനിക്കുണ്ടായ നഷ്ടങ്ങൾ ചെറുതല്ല. ആയുസ്സിന്റെയും സമ്പാദ്യത്തിന്റെയും വലിയൊരു ഭാഗമാണ് ഞാൻ ഈ മുന്നണിക്കുവേണ്ടി ചെലവാക്കിയതെന്ന് കാപ്പന്‍ കുറിപ്പില്‍ പറയുന്നു.
ഒന്നരപതിറ്റാണ്ട് കൂടെ നിന്ന പ്രവർത്തകരോട് നന്ദി പറയാനും ഈ അവസരം വിനിയോഗിക്കുന്നു. മുന്നണിമാറിയാലുടൻ മറുവശത്തുള്ളവരൊക്കെ മോശക്കാരാണ് എന്ന് പറയുന്ന പൊതുപ്രവർത്തകരുടെ നിരയിൽ തന്നെ കൂട്ടരുത് എന്നൊരു അഭ്യർത്ഥനയുണ്ടെന്നും മാണി സി കാപ്പൻ കുറിപ്പില്‍ പറയുന്നു.
https://www.youtube.com/watch?v=oVbZP-KpAj0