24 C
Kochi
Monday, September 27, 2021

Daily Archives: 12th February 2021

തിരുവനന്തപുരം:മൂന്നു തവണ തുടര്‍ച്ചായി മത്സരിച്ചവര്‍ക്ക് ഇനി സീറ്റു നല്‍കേണ്ടെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയിൽ ധാരണ.ആര്‍ക്കെങ്കിലും ഇളവ് വേണോ എന്ന് സംസ്ഥാന കൗണ്‍സില്‍ പരിശോധിക്കും. നിര്‍വാഹകസമിതി നിർദ്ദേശം അംഗീകരിച്ചാല്‍ വിഎസ് സുനില്‍കുമാര്‍, കെ രാജു, ഇ എസ് ബിജിമോള്‍, പി തിലോത്തമന്‍, സി ദിവാകരന്‍ എന്നിവര്‍‌ക്ക് സീറ്റുണ്ടാവില്ല.ഇവരില്‍ ആരെങ്കിലും അവരുടെ മണ്ഡലങ്ങളില്‍ അനിവാര്യമാണോ എന്നാണ് കൗണ്‍സില്‍ പരിശോധിക്കുക. ഏതെങ്കിലും സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മൂന്ന് ടേം പൂര്‍ത്തിയായവരെ നിയോഗിക്കണോ എന്നതും...
Manya Singh
ലഖ്നൗ:സ്വപ്നങ്ങള്‍ എന്തുമാകട്ടെ അത് കയ്യെത്തിപ്പിടിക്കാന്‍ പ്രയത്നിക്കാനുള്ള മനസ്സ് മതിയെന്ന് തെളിയിക്കുകയാണ് മിസ് ഇന്ത്യ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട മന്യ സിങ്ങ്.മിസ് ഇന്ത്യ റണ്ണറപ്പ് കിരീടം നേടുകയെന്നത് മന്യ സിങ്ങിന് സ്വപ്ന സാക്ഷാത്കാരമായിരുന്നു. എന്നാല്‍, ഈ തീക്ഷ്ണമായ ആഗ്രഹം നേടിയെടുക്കാന്‍ മന്യസിങ്ങ് കഷ്ടപ്പാടിനോടും ഇല്ലായ്മയോടും പോരാടുകയായിരുന്നു.മിസ് ഇന്ത്യ റണ്ണറപ്പ് നേടിയ ഉത്തര്‍പ്രദേശിലെ ഖുശിനഗറിലെ മന്യ സിങ്ങിന്റെ ജീവിതകഥയാണ് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ ഷെയര്‍ ചെയതുകൊണ്ടിരിക്കുന്നത്. മന്യ സിങ് തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്ററിലൂടെ തന്‍റെ ജീവിതത്തെക്കുറിച്ച്...
ചെന്നൈ:തമിഴ്​നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ തീപ്പിടിത്തത്തിൽ ആറ്​ പേർ മരിച്ചു. 24 പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. സേട്ടൂർ ജില്ലയിലെ അച്ചൻകുളം ഗ്രാമത്തിലാണ്​ സംഭവം. ശ്രീ മാരിയമ്മാൾ ഫയർ വർക്ക്​സ്​ ഫാക്​ടറിയിലാണ്​ തീപ്പിടിത്തമുണ്ടായതെന്ന്​​ പൊലീസ്​ അറിയിച്ചു. പടക്ക നിർമാണത്തിന്​ ഉപയോഗിക്കുന്ന വസ്​തുക്കൾ ഉരസിയാണ്​ തീപ്പിടിത്തമുണ്ടായതെന്നാണ്​ പ്രാഥമിക നിഗമനം.
ടോക്കിയോ:സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടർന്ന് വിമര്‍ശന വിധേയനായ ടോക്കിയോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു.തന്‍റെ പ്രസ്താവനക്ക് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു. അനുയോജ്യമല്ലാത്ത എന്‍റെ പ്രസ്താവന പ്രശ്നങ്ങൾക്ക് കാരണമായി. ഇതിൽ ആത്മാർഥമായും ഞാൻ ക്ഷമ ചോദിക്കുന്നു- അദ്ദേഹം പറഞ്ഞു.''ജൂലൈ മുതല്‍ ഒളിമ്പിക്‌സ് നടത്തുക എന്നതാണ് പ്രധാനം. എന്‍റെ സാന്നിധ്യം അതിന് തടസമാകരുതെന്ന് എനിക്കുണ്ട്.'' - വെള്ളിയാഴ്ച നടന്ന പ്രത്യേക സമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി...
ഗുവാഹത്തി:​തിരഞ്ഞെടുപ്പിന് മുമ്പ്​ പെട്രോൾ-ഡീസൽ വില അഞ്ച്​ രൂപ കുറച്ച് അസം സർക്കാർ.മദ്യത്തിന്റെ നികുതിയിൽ25ശതമാനവും കുറവ്​ വരുത്തി​. ഇന്ന്​ അർദ്ധരാത്രി മുതൽ ഇളവ്​ നിലവിൽ വരും.രാജ്യത്ത്​ ഇന്ധനവില റോക്കറ്റ്​ പോലെ കുതിക്കുന്ന സാഹചര്യത്തിലാണ്​ സർക്കാറിന്‍റെ നടപടി.വെള്ളിയാഴ്ച അസം ധനമന്ത്രി ഹിമന്ത്​ ബിശ്വാസ്​ ശർമ്മ അവതരിപ്പിച്ച വോട്ട്ഓൺ അക്കൗണ്ടിലാണ്​ ഇതു സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനമുണ്ടായത്.അതേസമയം, രാജ്യത്ത്​ ഇന്ധനവില അനുദിനം വർദ്ധിക്കുകയാണ്. കേരളമടക്കം പല സംസ്ഥാനങ്ങളിലും പെട്രോൾ വില ലിറ്ററിന്​ 90 രൂപ കഴിഞ്ഞിട്ടുണ്ട്​​.
ഐശ്വര്യ കേരള യാത്ര മുഖ്യാതിഥിയായി മേജര്‍ രവി എത്തി
കൊച്ചി:കോൺ​ഗ്രസ് ബന്ധം ശക്തമാക്കി നടനും സംവിധായകനുമായ മേജർ രവി ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തൃപ്പുണിത്തുറയിൽ എത്തിയപ്പോൾ ആണ് മേജർ രവിയും വേദിയിൽ എത്തിയത്. ചെന്നിത്തലയും എറണാകുളം എംപി ഹൈബി ഈഡനും ചേർന്ന് അദ്ദേഹത്തെ സ്വാ​ഗതം ചെയ്തു.നേരത്തെ ബിജെപിയോട് അനുഭാവം പുലർത്തിയിരുന്ന മേജർ രവി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകളേയും നടപടികളേയും പലപ്പോഴും പ്രശംസിച്ചും ന്യായീകരിച്ചും രം​ഗത്തു വന്നിരുന്നു. ...
മ​സ്​​ക​റ്റ്:മസ്കറ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ വൈ​കാ​തെ ഒമാന്റെ ച​രി​ത്ര​വും സംസ്കാരവുമായി ബ​ന്ധ​​പ്പെ​ട്ട ചി​ല ശേ​ഷി​പ്പു​ക​ൾ കാ​ണാ​ൻ അവസരമുണ്ടാകും. കോ​ർ​ണ​ർ നി​ർ​മ്മിക്കാൻ ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യും നാഷനൽ മ്യൂ​സി​യ​വും ത​മ്മി​ൽ ധാരണാപത്രം ഒ​പ്പി​ട്ടു. നാ​ഷ​ന​ൽ മ്യൂസി​യം സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജ​മാ​ൽ ബി​ൻ ഹ​സ​ൻ അ​ൽ മൂ​സാ​വി​യും ഒ​മാ​ൻ എയ​ർ​പോ​ർ​ട്​​സ്​ സിഇഒ ശൈ​ഖ്​ അ​യ്​​മ​ൻ ബി​ൻ അ​ഹമ്മദ് അ​ൽഹു​സ്​​നി​യു​മാ​ണ്​ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്.ക​രാ​ർ പ്ര​കാ​രം ​നാഷണ​ൽ മ്യൂ​സി​യ​ത്തി​ലെ ചി​ല ശേ​ഖ​ര​ങ്ങ​ൾ മ്യൂ​സി​യം കോ​ർ​ണ​റി​ൽ...
ദു​ബൈ:കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​സി​റ്റി​ങ്​ വി​സ​ക​ൾ മാ​ർ​ച്ച്​ 31 വ​രെ സൗജ​ന്യ​മാ​യി നീ​ട്ടി​യ​താ​യി റി​പ്പോ​ർ​ട്ട്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​സ​ക്കാ​ർ എ​മി​ഗ്രേ​ഷന്റെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടി​യ​താ​യി ക​ണ്ട​ത്. ഡി​സം​ബ​റി​ൽ വി​സ തീ​​ർ​ന്ന​വ​രു​ടെ കാ​ലാ​വ​ധി​യും ഇ​ത്ത​ര​ത്തി​ൽ നീ​ട്ടി​യ​താ​യി കാണുന്നുണ്ട്. അ​തേ​സ​മ​യം, ഇ​ത്​ സം​ബ​ന്ധി​ച്ച്​ ഔ​ദ്യോ​ഗി​ക വിശദീകരണങ്ങളൊന്നും വ​ന്നി​ട്ടി​ല്ല.മു​മ്പും ലോ​ക്​​ഡൗ​ണാ​യ​പ്പോ​ൾ യുഎഇ സൗ​ജ​ന്യ​മാ​യി വി​സ കാലാവധി നീട്ടിയിരുന്നു.
കോട്ടയം:വിതുര പീഡന കേസില്‍ ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാല്‍ പത്ത് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. കോട്ടയം പ്രത്യേക കോടതി ജഡ്ജി ജോണ്‍സണ്‍ ജോണാണ് ശിക്ഷ വിധിച്ചത്.തനിക്ക് ഭാര്യയും മൈനറായ മകളുമുണ്ടെന്നും ഇവര്‍ അനാഥരാകുമെന്നും ശിക്ഷ സംബന്ധിച്ച വാദത്തില്‍ സുരേഷ് പറഞ്ഞു. തമിഴ്‌നാട്ടില്‍...
പ്രണയദിനത്തിൽ പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാമിന്റെ ടീസര്‍ പുറത്തിറങ്ങും. പ്രഭാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ റൊമാന്റിക്ക് പരിവേഷത്തെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന പോസ്റ്റര്‍ പങ്കുവെച്ചാണ് താരം ടീസര്‍ പതിനാലാം തിയ്യതി പുറത്തിറങ്ങുമെന്ന വിവരം പുറത്തുവിട്ടത്.പ്രണയദിനത്തില്‍ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്താനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. റോമിന്റെ മനോഹരമായ പാതയോരങ്ങളിലൂടെ നടക്കുന്ന പ്രഭാസിന്റെ റൊമാന്റിക്ക് വേഷത്തിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം റൊമാന്റിക്ക്...